ഗൂഗിൾ ശരിയല്ല: ട്രംപ്
ഗൂഗിൾ ശരിയല്ല: ട്രംപ്
Friday, September 14, 2018 12:30 AM IST
സി​ലി​ക്ക​ൺ​വാ​ലി: 2016ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് മേ​ധാ​വി​മാ​രു​ടെ വാ​ക്കു​ക​ൾ ഗൂ​ഗി​ളി​നെ വീ​ണ്ടും വെ​ട്ടി​ലാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്ന് രാ​വി​ലെ ഗൂ​ഗി​ൾ മേ​ധാ​വി​മാ​രു​ടെ യോ​ഗ​ത്തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വെ​ബ്സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് ക​മ്പ​നി​യെ വെ​ട്ടി​ലാ​ക്കി​യ​ത്. വീ​ഡി​യോ​യു​ടെ 60-ാം മി​നി​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ശ​രി​യ​ല്ല എ​ന്ന് ഗൂ​ഗി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സെ​ർ​ജി ബ്രി​ൻ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചെ​യോ​ട് പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യ​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യോ​ട് ഗൂ​ഗി​ളി​നു​ള്ള വി​രോ​ധ​മ​നോ​ഭാ​വ​ത്തി​നു​ള്ള തെ​ളി​വാ​ണ് ഈ ​വീ​ഡി​യോ എ​ന്നാ​ണ് ആ​രോ​പ​ണം.


അ​തേ​സ​മ​യം, സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത് എ​ക്സി​ക്യൂ​ട്ടീ​വു​ക​ളു​ടെ സ്വ​ന്തം കാ​ഴ്ച​പ്പാ​ടാ​ണെ​ന്നും അ​തി​നെ രാ​ഷ്‌​ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും ഗൂ​ഗി​ൾ വ്യ​ക്ത​മാ​ക്കി. വ​ലി​യ ടെ​ക് ക​മ്പ​നി​ക​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് എ​തി​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ട്രം​പ് അ​ടു​ത്തി​ടെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗൂ​ഗി​ൾ ഓ​ഫീ​സി​ലെ വീ​ഡി​യോ പു​റ​ത്താ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.