വിലക്കയറ്റത്തിൽ നേരിയ ആശ്വാസം
വിലക്കയറ്റത്തിൽ നേരിയ ആശ്വാസം
Saturday, September 15, 2018 12:19 AM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല​സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം നാ​ലു​മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. 4.54 ശ​ത​മാ​ന​മാ​ണ് ഓ​ഗ​സ്റ്റി​ലെ വി​ല​ക്ക​യ​റ്റം. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ 3.24 ശ​ത​മാ​ന​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ വി​ല​ക്ക​യ​റ്റ​ത്തോ​ത് വ​ർ​ധി​ച്ചു. എ​ന്നാ​ൽ ത​ലേ​ മാ​സ​മാ​യ ജൂ​ലൈ​യി​ലെ നി​ര​ക്കു​മാ​യി നോ​ക്കു​ന്പോ​ൾ കു​റ​വു​ണ്ട്. ജൂ​ലൈ​യി​ൽ 5.09 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ല​ക്ക​യ​റ്റം.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ടി​വാ​ണ് നി​ര​ക്കു താ​ഴാ​ൻ സ​ഹാ​യി​ച്ച​ത്. അ​വ​യു​ടെ വി​ല 4.04 ശ​ത​മാ​നം താ​ണു. പ​ച്ച​ക്ക​റി​വി​ല​യി​ലെ ഇ​ടി​വ് 20.18 ശ​ത​മാ​ന​മാ​യി. അ​തേ​സ​മ​യം ഇ​ന്ധ​നം, ഊ​ർ​ജം എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റം 17.73 ശ​ത​മാ​ന​മാ​യി. എ​ൽ​പി​ജി​ക്ക് 46.08 ശ​ത​മാ​നം, ഡീ​സ​ലി​ന് 19.9 ശ​ത​മാ​നം, പെ​ട്രോ​ളി​ന് 16.3 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണു വി​ല​ക്ക​യ​റ്റം.


ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ഉ​ള്ളി​ക്ക് 26.8 ശ​ത​മാ​ന​വും പ​ഴ​ങ്ങ​ൾ​ക്ക് 16.4 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യ​പ്പോ​ൾ ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 71.89 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.ജൂ​ലൈ-​സെ​പ്റ്റം​ബ​റി​ലേ​ക്ക് ശ​രാ​ശ​രി 4.2 ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​മാ​ണ് റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ തോ​തി​ൽ ആ ​പ​രി​ധി​ക്കു മു​ക​ളി​ലാ​ണ് വി​ല​ക്ക​യ​റ്റം. ഒ​ക്‌​ടോ​ബ​ർ മു​ത​ൽ വി​ല​ക്ക​യ​റ്റം കൂ​ടു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്കാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.