വിദേശനാണ്യശേഖരം 40,000 കോടി ഡോളറിനു താഴെ
വിദേശനാണ്യശേഖരം 40,000 കോടി ഡോളറിനു താഴെ
Saturday, September 15, 2018 12:19 AM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 40,000 കോ​ടി ഡോ​ള​റി​നു താ​ഴെ​യാ​യി. ക​ഴി​ഞ്ഞ ഡി​സം​ബ​റി​നു ശേ​ഷം ഇ​താ​ദ്യ​മാ​ണ്.സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച മൊ​ത്തം വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം 39,928.24 കോ​ടി ഡോ​ള​റാ​ണ്. ത​ലേ ആ​ഴ്ച​യി​ലേ​തി​ൽ​നി​ന്ന് 81.95 കോ​ടി ഡോ​ള​ർ കു​റ​ഞ്ഞു.

വി​ദേ​ശ​ക​റ​ൻ​സി ആ​സ്തി​ക​ൾ, സ്വ​ർ​ണം, ഐ​എം​എ​ഫി​ലെ റി​സ​ർ​വ്, ഇ​ന്ത്യ​യു​ടെ കൈ​യി​ലു​ള്ള എ​സ്ഡി​ആ​ർ (ഐ​എം​എ​ഫ് കൈ​മാ​റ്റ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്പെ​ഷ​ൽ ഡ്രോ​യിം​ഗ് റൈ​റ്റ് എ​ന്ന ക​റ​ൻ​സി) എ​ന്നി​വ ചേ​ർ​ത്താ​ണ് വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം. വി​ദേ​ശ ക​റ​ൻ​സി ആ​സ്തി​ക​ളി​ൽ വി​ദേ​ശ​ ക​റ​ൻ​സി​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ക​ട​പ​ത്ര​ങ്ങ​ളും പെ​ടു​ന്നു. വി​ദേ​ശ​ ക​റ​ൻ​സി ആ​സ്തി 40,000 കോ​ടി ഡോ​ള​റി​നു താ​ഴെ​യാ​യി​ട്ട് ഒ​രു​മാ​സ​മാ​യി.ഏ​പ്രി​ൽ 13ന് 42,608.2 ​കോ​ടി ഡോ​ള​ർ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. 2680 കോ​ടി ഡോ​ള​റാ​ണ് ഇ​തു​വ​രെ കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.