ബജറ്റ് ലക്ഷ്യം പാലിക്കും: ധനമന്ത്രി
ബജറ്റ് ലക്ഷ്യം പാലിക്കും: ധനമന്ത്രി
Sunday, September 16, 2018 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ബ​ജ​റ്റി​ലെ വ​ര​വ് -ചെ​ല​വ് ല​ക്ഷ്യ​ങ്ങ​ൾ സാ​ധി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ ക​മ്മി ഒ​തു​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി. സാ​ന്പ​ത്തി​ക​നി​ല സം​ബ​ന്ധി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ഡി​പി​യു​ടെ 3.3 ശ​ത​മാ​നം ക​മ്മി എ​ന്ന​താ​ണു പ്ര​തീ​ക്ഷ. നി​കു​തി വ​രു​മാ​നം കൂ​ടു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഓ​ഹ​രി വി​ല്പ​ന ല​ക്ഷ്യ​വും മ​റി മ​ട​ക്കും. അ​തി​നാ​ൽ ബ​ജ​റ്റി​ലെ മൂ​ല​ധ​ന​ച്ചെ​ല​വു​ക​ൾ മാ​റ്റി​വ​യ്ക്കേ​ണ്ട​തി​ല്ല.


റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ലും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. രൂ​പ​യു​ടെ വി​ല പി​ടി​ച്ചു നി​ർ​ത്താ​ൻ റി​സ​ർ​വ് ബാ​ങ്ക് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.