പുതിയ എലാൻട്ര വരും, അടുത്ത വർഷം
പുതിയ എലാൻട്ര വരും, അടുത്ത വർഷം
Sunday, September 16, 2018 12:44 AM IST
ഓട്ടോസ്പോട്ട് / ഐബി

എ​ലാ​ൻ​ട്ര​യു​ടെ ഫേ​സ്‌​ലി​ഫ്റ്റ് മോ​ഡ​ൽ ഹ്യു​ണ്ടാ​യ് അ​മേ​രി​ക്ക​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ആ​റാം ത​ല​മു​റ മോ​ഡ​ലാ​യി എ​ത്തു​ന്ന ഈ ​പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​ൻ നി​ര​ത്തു​ക​ളി​ലി​റ​ങ്ങും. ഇ​ന്ത്യ​യി​ൽ 2019ൽ ​അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. 2015ൽ ​ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ആ​വാ​ന്‍റെ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ച്ച മോ​ഡ​ലാ​ണ് ഈ ​ആ​റാം ത​ല​മു​റ എ​ലാ​ൻ​ട്ര. ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലും താ​ര​മാ​യി മാ​റി​യ എ​ലാ​ൻ​ട്ര​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ൽ എ​ന്തെ​ല്ലാം മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് നോ​ക്കാം.

സൗ​ന്ദ​ര്യ പ​രി​ഷ്ക​ര​ണ​ത്തി​നു​മ​പ്പു​റും ഒ​രു കം​പ്ലീ​റ്റ് ജെ​ന​റേ​ഷ​ൻ ചേ​ഞ്ച് എ​ന്നു പ​റ​യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ എ​ലാ​ൻ​ട്ര​യെ ഹ്യു​ണ്ടാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹെ​ഡ് ലാ​ന്പു​ക​ളി​ലും ടെ​യി​ൽ ലാ​ന്പു​ക​ളി​ലും പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ട്.

ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള കൂ​ർ​ത്ത ഹെ​ഡ് ലാ​ന്പു​ക​ളാ​ണ് മു​ന്നി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഗ്രി​ല്ലി​ലേ​ക്ക് തു​ള​ഞ്ഞുക‍യ​റു​ന്ന ത​ര​ത്തി​ലാ​ണ് ഹെ​ഡ് ലാ​ന്പു​ക​ളു​ടെ സ്ഥാ​നം. എ​ൽ​ഇ​ഡി ഡേ ​ടൈം റ​ണ്ണിം​ഗ് ലാ​ന്പു​ക​ൾ​ക്കൊ​പ്പം ക്വാ​ഡ് എ​ൽ​ഇ​ഡി പ്രൊ​ജ​ക്ടേ​ഴ്സും ഹെ​ഡ് ലാ​ന്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മ​ൾ​ട്ടി റി​ഫ്ല​ക്ട​ർ ഫോ​ഗ് ലാ​ന്പു​ക​ളി​ൽ​നി​ന്ന് പ്രൊ​ജ​ക്ട​ർ ഫോ​ഗ് ലാ​ന്പി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്.

ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന പു​തി​യ ബൂ​ട്ട് ലി​ഡ്, ടെ​യി​ൽ ലാ​ന്പ്, ബ​ന്പ​ർ എ​ന്നിവയാ​ണ് പി​ന്നി​ലു​ള്ള​ത്. ബൂ​ട്ട് ലി​ഡ് നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന വി​ധ​ത്തി​ൽ എ​ലാ​ൻ​ട്ര ബാ​ഡ്ജിം​ഗ് ന​ല്കി​യി​രി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. ലൈ​സ​ൻ​സ് പ്ലേ​റ്റ് ഹോ​ൾ​ഡ​റും റി​വേ​ഴ്സ് ലൈ​റ്റും ബ​ന്പ​റി​ലേ​ക്കു മാ​റി. മു​ന്നി​ലെ ഡി​ആ​ർ​എ​ലി​നോ​ട് യോ​ജി​ക്കും​വി​ധ​ത്തി​ലു​ള്ള ഡി​ആ​ർ​എ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​യി​ൽ ലാ​ന്പി​ൽ എ​ൽ​ഇ​ഡി സ്ട്രി​പ്പു​ക​ളും ന​ല്കി​യി​ട്ടു​ണ്ട്.


പു​റം​മോ​ടി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഉ​ള്ളി​ൽ പ്ര​ക​ട​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ, പ​രി​ഷ്ക​രി​ച്ച എ​സി വെ​ന്‍റു​ക​ൾ, പു​തി​യ സ്റ്റി​യ​റിം​ഗ് വീ​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ വ​രു​ത്തി​യി​ട്ടു​ണ്ട്. വ​യ​ർ​ലെ​സ് മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് സം​വി​ധാ​നം, ആ​പ്പി​ൾ കാ​ർ​പ്ലേ​യും ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ​യും റി​യ​ർ​വ്യൂ കാ​മ​റ​യും ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ 5 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ​യു​മു​ണ്ട്. ആ​ഗോ​ള മാ​ർ​ക്ക​റ്റി​ലി​റ​ങ്ങു​ന്ന ഈ ​വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷ​യ്ക്കാ​യി ഫോ​ർ​വേ​ഡ് കൊ​ളി​ഷ​ൻ അ​വോ​യ്ഡ​ൻ​സ് അ​സി​സ്റ്റ്, ലൈ​ൻ കീ​പ് അ​സി​സ്റ്റ്, ഡ്രൈ​വ​ർ അ​റ്റ​ൻ​ഷ​ൻ അ​സി​സ്റ്റ്, സേ​ഫ് എ​ക്സി​റ്റ് അ​സി​സ്റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ഹ്യു​ണ്ടാ​യി​യു​ടെ സ്മാ​ർ​ട്ട് സെ​ൻ​സ് പാ​ക്കേ​ജ് ഉ​ണ്ട്.

ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ ഇ​റ​ങ്ങു​ന്ന 2.0 ലി​റ്റ​ർ നാ​ച്വ​റ​ലി ആ​സ്പി​രേ​റ്റ​ഡ് പെ​ട്രോ​ൾ എ​ൻ​ജി​ൻ ഓ​പ്ഷ​നി​ൽ​ത്ത​ന്നെ​യാ​ണ് വാ​ഹ​നം അ​മേ​രി​ക്ക​യി​ൽ ഇ​റ​ങ്ങു​ക. അ​തേ​സ​മ​യം, യു2 1.6 ​ലി​റ്റ​ർ സി​ആ​ർ​ഡി​ഐ ഡീ​സ​ൽ എ​ൻ​ജി​ൻ മാ​റി കു​റേ​ക്കൂ​ടി ക​രു​ത്തു​ള്ള 1.6 ലി​റ്റ​ർ യു3 ​സി​ആ​ർ​ഡി​ഐ എ​ൻ​ജി​നാ​യി​രി​ക്കും ന​ല്കു​ക.

ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ഇ​റ​ങ്ങു​ന്ന എ​ലാ​ൻ​ട്ര​യു​ടെ വി​ല 13.69 ല​ക്ഷ​ത്തി​നും 19.68 ല​ക്ഷ​ത്തി​നും ഇ​ട​യി​ലാ​ണ് (എ​ക്സ് ഷോ​റൂം). പു​തി​യ മോ​ഡ​ലി​ന്‍റെ വി​ല​യി​ൽ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.