കൊച്ചി: പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹനനിർമാതാക്കളായ ടിവിഎസ് മോട്ടോർ കന്പനിയുടെ 125 സിസി സ്കൂട്ടർ എൻടോർക്ക് 125ന്റെ വില്പന ഒരു ലക്ഷം കടന്നു. ഉത്സവകാലത്തിന് മുന്നോടിയായി ബ്രാൻഡ് മെറ്റാലിക് റെഡ് എന്ന പുതിയ നിറവും അവതരിപ്പിച്ചു. പുറത്തിറക്കി ആറു മാസങ്ങൾക്കുള്ളിലാണ് ഒരു ലക്ഷം വില്പന എന്ന നേട്ടം.
സിവിടിഐ- ആർഇവിവി വാൽവ് എൻജിനാണ് പ്രധാന പ്രത്യേകത. 124.79 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, 3-വാൽവ്, എയർ-കൂൾഡ് എസ്ഒഎച്ച്സി എൻജിനാണ് എൻടോർക്കിന്റെ കരുത്ത്. എൻജിനിലെ അഡീഷണൽ വാൽവ്, മണിക്കൂറിൽ 95 കിലോമീറ്റർ എന്ന വേഗവും, മികച്ച ആക്സിലറേഷനും വാഹനത്തിനു ലഭ്യമാക്കുന്നു.
നാവിഗേഷൻ അസിസ്റ്റ്, ടോപ്പ് സ്പീഡ് റിക്കോർഡർ, ഇൻ-ബിൽറ്റ് ലാപ്-മീറ്റർ, ഫോണ്-ബാറ്ററി സ്ട്രെംഗ്ത് ഡിസ്പ്ലേ, ലാസ്റ്റ് പാർക്ക്ഡ് ലൊക്കേഷൻ, അസിസ്റ്റ് സർവീസ് റിമൈൻഡർ, ട്രിപ്പ് മീറ്റർ, സ്ട്രീറ്റ് ആൻഡ് സ്പോർട് പോലെയുള്ള മൾട്ടി-റൈഡ് സ്റ്റാറ്റിസ്റ്റിക് മോഡുകൾ എന്നിവ ഉൾപ്പെടെ 55 സവിശേഷതകളടങ്ങിയ ഡിജിറ്റൽ സ്പീഡോമീറ്ററാണ് വാഹനത്തിനുള്ളത്.
വില: 65,000 രൂപ (എക്സ് ഷോറൂം, കൊച്ചി)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.