ഫ്ലിപ്കാർട്ടിന് പുതിയ സിഇഒയെ വാൾമാർട്ട് നിയമിച്ചേക്കും
ഫ്ലിപ്കാർട്ടിന് പുതിയ സിഇഒയെ വാൾമാർട്ട് നിയമിച്ചേക്കും
Tuesday, September 25, 2018 12:27 AM IST
ബം​ഗ​ളൂ​രു: ഇ​പ്പോ​ൾ വാ​ൾ​മാ​ർ​ട്ടി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോം ഫ്ലി​പ്കാ​ർ​ട്ടി​ന് പു​തി​യ സി​ഇ​ഒ​യെ ല​ഭി​ക്കും. പു​തി​യ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ സ്ഥാ​ന​ത്തേ​ക്ക് സ​ഹ​സ്ഥാ​പ​ക​നാ​യ ബി​ന്നി ബ​ൻ​സാ​ലി​നെ പ​രി​ഗ​ണിച്ചേ​ക്കും. നി​ല​വി​ലെ സി​ഇ​ഒ ക​ല്യാ​ൺ കൃ​ഷ്ണ​മൂ​ർ​ത്തി​യും വാ​ൾ​മാ​ർ​ട്ടി​ന്‍റെ മു​ൻ​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ണ്ട്.


2017 ജ​നു​വ​രി​യി​ലാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ സി​ഇ​ഒ ആ​യി ചു​മ​ത​ല​യേ​റ്റ​ത്. ഇ​ന്ത്യ​ക്ക​ക​ത്തു​നി​ന്നോ പു​റ​ത്തു​നി​ന്നോ ഉ​ള്ള വ്യ​ക്തി​യെ നി​യ​മി​ക്കാ​നും വാ​ൾ​മാ​ർ​ട്ടി​ന് പ​ദ്ധ​തി​യു​ണ്ട്. സ​ച്ചി​ൻ ബ​ൻ​സാ​ൽ ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​ൻസ്ഥാ​ന​ത്തു തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.