ബിഎസ്എൻഎൽ - സോഫ്റ്റ്ബാങ്ക്, എൻടിടി ധാരണയായി
ബിഎസ്എൻഎൽ -  സോഫ്റ്റ്ബാങ്ക്, എൻടിടി ധാരണയായി
Tuesday, September 25, 2018 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഞ്ചാം ത​ല​മു​റ (5ജി) ​നെ​റ്റ്‌​വ​ർ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ലും ജ​പ്പാ​ന്‍റെ സോ​ഫ്റ്റ്ബാ​ങ്ക്, എ​ൻ​ടി​ടി ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​യാ​യി. ഇ​ന്ത്യ​യി​ൽ 5ജി ​നെ​റ്റ്‌​വ​ർ​ക്ക് ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന് മൂ​ന്നു ക​ന്പ​നി​ക​ളും ക​രാ​റൊ​പ്പി​ട്ടു. പ്ര​ധാ​ന​മാ​യും സ്മാ​ർ​ട്ട് സി​റ്റി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് 5ജി​യെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ അ​നു​പം ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

5ജി ​നെ​റ്റ്‌​വ​ർ​ക്ക് എ​ത്തു​ന്ന​തോ​ടെ മ​റ്റു പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളു​ടെ​യൊ​പ്പം ഇ​ന്ത്യ എ​ണ്ണ​പ്പെ​ടു​മെ​ന്നാ​ണ് ടെ​ലി​കോം മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ​യു​ടെ അ​ഭി​പ്രാ​യ​മെ​ന്ന് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്ര​ചാ​ര​ത്തി​ലാ​യി ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ​യി​ൽ 3ജി ​നെ​റ്റ്‌​വ​ർ​ക്കു​ക​ൾ എ​ത്തി​യ​ത്. എ​ന്നാ​ൽ, 5ജി​യു​ടെ കാ​ര്യ​ത്തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 2020 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യി​ൽ 5ജി ​സേ​വ​നം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​എ​സ്എ​ൻ​എ​ൽ.


8,644 മെ​ഗാ ഹെ​ട്സ് ടെ​ലി​കോം ഫ്രീ​ക്ക​ൻ​സി​ക​ൾ​ക്ക് 4.9 ല​ക്ഷം കോ​ടി രൂ​പ ത​റ​വി​ല​യി​ട്ട് ലേ​ലം ചെ​യ്യ​ണ​മെ​ന്നാ​ണ് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്. 5ജി ​സ്ര​പെ​ക്‌​ട്രം ലേ​ലം അ​ടു​ത്ത വ​ർ​ഷം പ​കു​തി​ക്കു ശേ​ഷ​മേ ഉ​ണ്ടാ​കൂ എ​ന്ന് ടെ​ലി​കോം സെ​ക്ര​ട്ട​റി അ​രു​ണ സു​ന്ദ​ര​രാ​ജ​ൻ ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.