പ്ര​ള​യ​ബാ​ധി​ത​ർക്ക് "മു​​ത്തൂ​​റ്റ് ബ്ലൂ ​​സ​​ഹാ​​യം’ പദ്ധതി
Wednesday, September 26, 2018 12:27 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ പ്ര​ള​യബാ​ധി​ത​ർ​ക്ക് പ്ര​ത്യേ​ക സ​ഹാ​യ​വു​മാ​യി മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ൻ ഗ്രൂ​പ്പി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ മു​ത്തൂ​റ്റ് ഹൗ​സിം​ഗ് ഫി​നാ​ൻ​സ് ക​മ്പ​നി ലി​മി​റ്റ​ഡ്. "മു​ത്തൂ​റ്റ് ബ്ലൂ ​സ​ഹാ​യം’ എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് പ​ദ്ധ​തി സ​ഹാ​യം. 20 വ​ർ​ഷം വ​രെ പ​രാ​മ​വ​ധി കാ​ല​യ​ള​വി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ എ​ളു​പ്പം ല​ഭ്യ​മാ​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഒ​പ്പം നി​ന്ന് അ​വ​രു​ടെ ജീ​വി​തം പു​നഃ​സൃ​ഷ്ടി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പ​ദ്ധ​തി എ​ന്ന് മു​ത്തൂ​റ്റ് പാ​പ്പ​ച്ച​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും എം​ഡി​യും ആ​യ തോ​മ​സ് ജോ​ൺ മു​ത്തൂ​റ്റ് പ​റ​ഞ്ഞു. സ​ഹാ​യം ഡി​സം​ബ​ർ 31 വ​രെ ല​ഭ്യ​മാ​ണ്. വീ​ട് പു​ന​ർ​നി​ർ​മിക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും 90 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ പ​ലി​ശനി​ര​ക്കി​ൽ വാ​യ്പ ന​ൽ​കു​മെ​ന്നും മു​ത്തൂ​റ്റ് ഹൗ​സിം​ഗ് ഫി​നാ​ൻ​സ് ക​മ്പ​നി ലി​മി​റ്റ​ഡ് സി​ഇ​ഒ പ​വ​ൻ കെ. ​ഗു​പ്‍​ത പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.