തലയെടുപ്പോടെ പടിയിറക്കം
തലയെടുപ്പോടെ പടിയിറക്കം
Thursday, October 4, 2018 1:33 AM IST
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: പെ​പ്സി​കോ​യു​ടെ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സി​ഇ​ഒ ഇ​ന്ദ്ര നൂ​യി പ​ദ​വി​യൊ​ഴി​ഞ്ഞു. 12 വ​ർ​ഷം സി​ഇ​ഒ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷ​മാ​ണ് നൂ​യി​യു​ടെ പ​ടി​യി​റ​ക്കം. വി​ര​മി​ച്ചെ​ങ്കി​ലും ത​ന്‍റെ ടാ​ങ്കി​ൽ ഇ​നി​യും ഇ​ന്ധ​നം അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്ന് വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങി​ൽ അ​വ​ർ പ​റ​ഞ്ഞു. റി​ട്ട​യ​ർ​മെ​ന്‍റ് ജീ​വി​തം കു​ടും​ബ​ത്തി​നൊ​പ്പം ചെ​ല​വ​ഴി​ക്കാ​നാ​ണ് തീ​രു​മാ​നം.


പെ​പ്സി​കോ​യി​ൽ 24 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് പ​ടി​യി​റ​ക്കം. സി​ഇ​ഒ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ച്ചെ​ങ്കി​ലും 2019 വ​രെ പെ​പ്സി​കോ​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു തു​ട​രും.

അ​ന്പ​ത്തി​നാ​ലു​കാ​ര​നാ​യ റ​മ​ൻ ല​ഗ്വാ​ർ​ത​യാ​ണ് പെ​പ്സി​കോ‍യു​ടെ അ​ടു​ത്ത സി​ഇ​ഒ. ക​മ്പ​നി​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേ​ഴ്സി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.