ടിവിഎസ് ജുപീറ്റർ ഗ്രാൻഡെ വിപണിയിൽ
Thursday, October 4, 2018 10:45 PM IST
കൊ​ച്ചി: ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, ടി​വി​എ​സ് ജു​പീ​റ്റ​ർ ഗ്രാ​ൻ​ഡ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പൊ​സി​ഷ​ൻ ലാം​പോ​ടു​കൂ​ടി​യ എ​ൽ​ഇ​ഡി ടെ​ക്ഹെ​ഡ് ലാ​ന്പ്, ഡി​ജി​റ്റ​ൽ അ​ന​ലോ​ഗ് മീ​റ്റ​ർ, ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ, അ​ഡ്ജ​സ്റ്റ​ബി​ൾ ഷോ​ക്സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.

ടി​വി​എ​സ് ജു​പീ​റ്റ​ർ ബേ​സ്, സെ​ഡ്എ​ക്സ് (ഡി​സ്ക് ആ​ൻ​ഡ് ഡ്രം), ​ക്ലാ​സി​ക് എ​ന്നീ മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്. സെ​ഡ്എ​ക്സ് റോ​യ​ൽ വൈ​ൻ, മാ​റ്റ് ബ്ലൂ, ​സ്റ്റാ​ലി​യ​ണ്‍ ബ്രൗ​ണ്‍, ടൈ​റ്റാ​നി​യം ഗ്രേ, ​മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, വോ​ൾ​ക്കാ​നോ റെ​ഡ്, പ്രി​സ്റ്റൈ​ൻ വൈ​റ്റ്, മി​സ്റ്റി​ക് ഗോ​ൾ​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്പോ​ൾ സ​ണ്‍ലി​റ്റ് ഐ​വ​റി, ഓ​ട്ടം ബ്രൗ​ൺ നി​റ​ങ്ങ​ളി​ൽ ക്ലാ​സി​ക് വേ​രി​യ​ന്‍റ് ല​ഭ്യ​മാ​ണ്.


വി​ല: ഡി​സ്ക് 59,648 രൂ​പ, ഡ്രം 55,936 ​രൂ​പ (എ​ക്സ് ഷോ​റൂം).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.