ഇന്ത്യ ഇറാനിൽനിന്നു ക്രൂഡ് വാങ്ങും
Friday, October 5, 2018 10:47 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​ത്തി​ന് ഒ​രു മാ​സം കൂ​ടി അ​വ​ശേ​ഷി​ക്കേ ഇ​റാ​നി​ൽ​നി​ന്നു​ള്ള ക്രൂ​ഡ് ഇ​റ​ക്കു​മ​തി തു​ട​രു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു. ന​വം​ബ​റി​ൽ 12.5 ല​ക്ഷം ട​ണ്‍ ക്രൂ​ഡ് ഇ​റ​ക്കു​മ​തി​ക്ക് ഇ​റാ​നു​മാ​യി ഇ​ന്ത്യ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ട്. അ​ടു​ത്ത മാ​സം ഉ​പ​രോ​ധം വ​രു​ന്ന​തോ​ടെ ഡോ​ള​റി​ൽ​നി​ന്ന് മാ​റി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ടാ​യി​രി​ക്കും ന​ട​ത്തു​ക.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, മാം​ഗ്ലൂ​ർ റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ എ​ന്നീ ക​ന്പ​നി​ക​ളാ​ണ് അ​ടു​ത്ത​മാ​സം ഇ​റാ​നി​ൽ​നി​ന്ന് ക്രൂ​ഡ് ഇ​റ​ക്കു​മ​തി ന​ട​ത്തു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.