കോഗ്നിസന്‍റിൽ പിരിച്ചുവിടൽ
കോഗ്നിസന്‍റിൽ പിരിച്ചുവിടൽ
Thursday, October 11, 2018 12:17 AM IST
ഹൈ​ദ​രാ​ബാ​ദ്: ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 200 പേ​രെ ടെ​ക് ക​ന്പ​നി​യാ​യ കോ​ഗ്നി​സ​ന്‍റ് പി​രി​ച്ചു​വി​ട്ടു. സീ​നി​യ​ർ ത​ല​ത്തി​ലു​ള്ള ജീ​വ​നക്കാ​രെ​യാ​ണ് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി ആ​സ്ഥാ​ന​മാ​യു​ള്ള കോ​ഗ്നി​സ​ന്‍റ് പി​രി​ച്ചു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് സ്കീം ​മു​ന്നോ​ട്ടു​വ​ച്ച് 400 പേ​രെ ക​ന്പ​നി പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തി​ല്ല.


ഇ​ട​പാ​ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ ബി​സി​ന​സ് ല​ക്ഷ്യ​ങ്ങ​ളും സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ജീ​വ​ന​ക്കാ​രെ നി​ല​നി​ർ​ത്താ​നാ​ണ് ഈ ​നീ​ക്കം. മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രെ മാ​റ്റി താ​ഴേ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്ക് വ​ള​രാ​ൻ അ​വ​സ​രം ന​ല്കു​മെ​ന്ന് ഓ​ഗ​സ്റ്റി​ൽ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ കോ​ഗ്നി​സ​ന്‍റ് പ്ര​സി​ഡ​ന്‍റ് രാ​ജ് മേ​ത്ത പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.