അറ്റകുറ്റപ്പണികൾക്കു ഫണ്ടില്ല: ജെറ്റ് എയർവേസിന്‍റെ രണ്ടു വിമാനങ്ങൾ സർവീസ് നിർത്തി
അറ്റകുറ്റപ്പണികൾക്കു ഫണ്ടില്ല: ജെറ്റ് എയർവേസിന്‍റെ രണ്ടു വിമാനങ്ങൾ സർവീസ് നിർത്തി
Thursday, October 11, 2018 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​ണ്ട് പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നാ​വാ​തെ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് നി​ർ​ത്തി. വൈ​ഡ് ബോ​ഡി വി​മാ​ന​ങ്ങ​ളാ​യ ബോ​യിം​ഹ് 777-300 ഇ​ആ​ർ, എ​യ​ർ​ബ​സ് എ330-300 ​എ​ന്നി​വ​യാ​ണ് എ​ൻ​ജി​ൻ, മ​റ്റു സ്പെ​യ​ർ പാ​ർ​ട്സ് എ​ന്നി​വ മാ​റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​ത്.

ബോ​യിം​ഗ് വി​മാ​നം പ​ത്തു ദി​വ​സ​മാ​യും എ​യ​ർ​ബ​സ് വി​മാ​നം ഒ​രാ​ഴ്ച​യാ​യും ചെ​ന്നൈ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ "വി​ശ്ര​മ​'ത്ത​ിലാ​ണ്. ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് നി​ർ​ത്തി​യ വി​മാ​ന​ങ്ങ​ളെ ക്രി​സ്മ​സ് ട്രീ ​എ​ന്നാ​ണ് വ്യോ​മ​ഗ​താ​ഗ​ത ഭാ​ഷ​യി​ൽ പ​റ​യാ​റ്. അ​താ​യ​ത്, നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും ഭാ​ഗം മാ​റേ​ണ്ടി​വ​ന്നാ​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച വി​മാ​ന​ത്തി​ൽ​നി​ന്ന് എ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഇ​നി ഈ ​വി​മാ​ന​ങ്ങ​ളു​ടെ ഗ​തി​യും അ​താ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.