ഓണ്‍ലൈൻ മാധ്യമ ഉടമയുടെ വസതിയിൽ റെയ്ഡ്
ഓണ്‍ലൈൻ മാധ്യമ ഉടമയുടെ വസതിയിൽ റെയ്ഡ്
Friday, October 12, 2018 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ വാർ ത്താ പോ​ർ​ട്ടൽ ദി ​ക്വി​ന്‍റി​ന്‍റെ ഉ​ട​മ​യു​ടെ വ​സ​തി​യി​ലും ഓ​ഫീ​സി​ലും ആ​ദാ​യനി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ക്വി​ന്‍റി​ന്‍റെ സ്ഥാ​പ​ക​നും മാ​ധ്യ​മ സം​രം​ഭ​ക​നു​മാ​യ രാ​ഘ​വ് ബ​ഹ​ലി​ന്‍റെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ന്നു.

ആ​ദാ​യനി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​പ്പോ​ൾ താ​ൻ മും​ബൈ​യി​ലാ​യി​രു​ന്നു എ​ന്ന് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ രാ​ഘ​വ് പ​റ​ഞ്ഞു. താ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തു​വ​രെ രേ​ഖ​ക​ളൊ​ന്നും പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നും രാ​ഘ​വ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ർ​ണ​മാ​യും നി​കു​തി അ​ട​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ത​ങ്ങ​ളു​ടേ​ത്. ഉ​ചി​ത​മാ​യ എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാം. താ​ൻ തി​രി​ച്ചെ​ത്തു​ന്ന വ​രെ അ​വി​ടെനി​ന്ന് ഒ​ന്നും പി​ടി​ച്ചെ​ടു​ക്ക​രു​ത്. വ​ള​രെ ഗൗ​ര​വ​മേ​റി​യ മാ​ധ്യ​മ രേ​ഖ​ക​ളാ​ണ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.


ബി​സി​ന​സ് പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി വ​കു​പ്പ് കേ​സാ​ണി​തെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ദ ​ക്വി​ന്‍റ്, നെ​റ്റ്‌​വ​ർ​ക്ക് 18 ഗ്രൂ​പ്പ് എ​ന്നി​വ​യു​ടെ സ്ഥാ​പ​ക​നാ​യ രാ​ഘ​വ് ദേ​ശീ​യ മാ​ധ്യ​മ​രം​ഗ​ത്ത് പ്ര​മു​ഖ​നാ​യ വ്യ​ക്തി​യാ​ണ്. ബാം​ഗളൂരിലെ ദ ന്യൂ​സ് മി​നി​റ്റി​ന്‍റെ ഓ​ഫീ​സി​ലും റെ​യ്ഡ് ന​ട​ന്നു. ക്വി​ന്‍റി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ ക്വി​ന്‍റി​ലി​യ​ൻ ന്യൂ​സ് മി​നി​റ്റി​ലെ നി​ക്ഷേ​പ​ക​രാ​ണ്.

കു​റ​ച്ചു​കാ​ല​മാ​യി ക്വി​ന്‍റ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള്ള വാ​ർ​ത്ത​ക​ൾ കൂ​ടു​ത​ലാ​യി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക തീ​ർ​ക്കാ​ൻ ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​വു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.