വ്യവസായവളർച്ച താണു; വില കൂടി
വ്യവസായവളർച്ച താണു; വില കൂടി
Saturday, October 13, 2018 12:40 AM IST
ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​വ​ള​ർ​ച്ച ഓ​ഗ​സ്റ്റി​ൽ കു​റ​വാ​യി. ചി​ല്ല​റ​വി​ല​ക​ൾ ആ​ധാ​ര​മാ​ക്കി​യു​ള്ള സെ​പ്റ്റം​ബ​റി​ലെ വി​ല​ക്ക​യ​റ്റം ചെ​റി​യ ഉ​യ​ർ​ച്ച കാ​ണി​ച്ചു. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക (ഐ​ഐ​പി) ഓ​ഗ​സ്റ്റി​ൽ 4.3 ശ​ത​മാ​ന​മേ കൂ​ടി​യു​ള്ളൂ. ജൂ​ലൈ​യി​ൽ 6.5-ഉം ​ജൂ​ണി​ൽ 6.9-ഉം ​ശ​ത​മാ​നം വ​ർ​ധ​യു​ണ്ടാ​യി​രു​ന്ന​താ​ണ്.

ഖ​ന​ന​ത്തി​ൽ 0.4 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. ഫാ​ക്‌​ട​റി ഉ​ത്പാ​ദ​നം 4.6 ശ​ത​മാ​ന​മേ കൂ​ടി​യു​ള്ളൂ. വൈ​ദ്യു​തി ഉ​ത്പാ​ദ​നം 7.6 ശ​ത​മാ​നം വ​ർ​ധി​ച്ചു.ചി​ല്ല​റ​വി​ല​ക്ക​യ​റ്റം (സി​പി​ഐ) ത​ലേ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു നേ​രി​യ തോ​തി​ൽ കൂ​ടി​യ​പ്പോ​ൾ ത​ലേ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു കാ​ര്യ​മാ​യി വ​ർ​ധി​ച്ചു. ഓ​ഗ​സ്റ്റി​ൽ 3.69 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ 3.28 ശ​ത​മാ​ന​വു​മാ​യി​രു​ന്നു ചി​ല്ല​റ​വി​ല​ക്ക​യ​റ്റം.


പ​ച്ച​ക്ക​റി, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല കു​റ​ഞ്ഞു. ഇ​ന്ധ​നം, വെ​ളി​ച്ചം എ​ന്നി​വ​യ്ക്ക് 8.47 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. വ​സ്ത്രം, പാ​ദ​ര​ക്ഷ എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന 4.64 ശ​ത​മാ​നം​വ​രും. യാ​ത്ര, ആ​രോ​ഗ്യ​സേ​വ​നം എ​ന്നി​വ​യ്ക്കും ചെ​ല​വ് കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.