‌ഡീസൽ വില്പന കുറഞ്ഞു
‌ഡീസൽ വില്പന കുറഞ്ഞു
Saturday, October 13, 2018 11:22 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര ഇ​ന്ധ​ന​വി​പ​ണി​യി​ൽ ഡീ​സ​ലി​ന്‍റെ വി​ല്പ​ന കു​റ​ഞ്ഞു. പ​ത്തു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഡീ​സ​ലി​ന്‍റെ വി​ല്പ​ന കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, നാ​ലു മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി പെ​ട്രോ​ൾ വി​ല്പ​ന​യി​ൽ വ​ർ​ധ​ന​യും രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യെ​ത്തു​ട​ർ​ന്നാ​ണ് ഡീസൽ വില്പനയിലെ ​കു​റ​വെ​ന്ന് പെ​ട്രോ​ളി​യം പ്ലാ​നിം​ഗ് ആ​ൻ​ഡ് അ​നാ​ലി​സി​സ് സെ​ൽ (പി​പി​എ​സി) പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് കു​ത്ത​നെ ഇ​ടി​ഞ്ഞ​തും ക്രൂ​ഡി​ന്‍റെ വി​ല ഉ​യ​ർ​ന്ന​തും ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​വ​ർ​ധ​ന​യു​ണ്ടാ​ക്കി. ഡീ​സ​ൽ ഉ​പ​യോ​ഗം കു​റ​ഞ്ഞ​ത് വ്യ​വ​സാ​യ വ​ള​ർ​ച്ച​ കു​റ​ഞ്ഞ​തി​ന്‍റെ സൂ​ച​ന​യാ​ണു ന​ല്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.