ടൈ​ക്കോ​ണ്‍ കേ​ര​ള സം​രം​ഭ​ക സ​മ്മേ​ള​നം നവംബർ 16, 17 തീയതികളിൽ
Tuesday, October 16, 2018 10:56 PM IST
കൊ​​​ച്ചി: ദി ​​​ഇ​​​ൻ​​​ഡ​​​സ് എ​​​ന്‍റ​​​ർ​​​പ്ര​​​ണേ​​​ഴ്സി(​​ടൈ)​​ന്‍റെ കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​യ ടൈ ​​​കേ​​​ര​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​തു സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​നം -ടൈ​​​ക്കോ​​​ണ്‍ കേ​​​ര​​​ള 2018- ന​​​വം​​​ബ​​​ർ 16,17 തീ​​​യ​​​തി​​​ക​​​ളി​​​ൽ കു​​​ണ്ട​​​ന്നൂ​​​ർ ലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ "റീ ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ലി​​​വ​​​റേ​​​ജിം​​​ഗ് ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​ർ​​​ഷി​​​പ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജീ​​​സ്' എ​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം. സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യവ​​​കു​​​പ്പി​​​ന്‍റെ പി​​​ന്തു​​​ണ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ണ്ടെ​​​ന്നും സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​രം​​​ഭ​​​ക​​​ത്വ​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളും വ​​​ഴി കേ​​​ര​​​ള​​​ത്തെ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ന്ന "ദ ​​​റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഐ​​​ഡി​​​യേ​​​ഷ​​​ൻ' മ​​​ത്സ​​​ര​​​വും ന​​​ട​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ബി​​​സി​​​ന​​​സ് സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. യു​​​വ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ബി​​​സി​​​ന​​​സ് പ്ലാ​​​നു​​​ക​​​ൾ രൂ​​​പം നല്​​​കി അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പി​​​ച്ച് ഫെ​​​സ്റ്റി​​​വ​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​ഘ​​ടി​​പ്പി​​ക്കും. ബി​​​സി​​​ന​​​സ് പ്ലാ​​​ൻ ഉ​​​ണ്ടാ​​​ക്ക​​​ൽ, ക​​​ന്പ​​​നി​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​യെ തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ൽ, ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ലനി​​​ർ​​​ണ​​​യം. നി​​​ക്ഷേ​​​പ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മെ​​ൻ​​ഡിം​​​ഗ് മാ​​​സ്റ്റ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ക്കും. ആ​​​ക്സി​​​ല​​​ർ വെ​​​ൻ​​​ചേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​ൻ ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.tieconkerala.org, 9387522021. ഇ-​മെ​യി​ൽ: info@tiek erala.org.

ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​​​എ. കു​​​മാ​​​ർ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജി​​​ത്ത് മൂ​​​പ്പ​​​ൻ, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റുമാ​​​രാ​​​യ രാ​​​ജേ​​​ഷ് നാ​​​യ​​​ർ, എ​​​സ്.​​​ആ​​​ർ. നാ​​​യ​​​ർ, ശി​​​വ​​​ദാ​​​സ് ബി.​ ​​മേ​​​നോ​​​ൻ ചാ​​​ർ​​​ട്ട​​​ർ മെ​​​ന്പ​​​ർ റോ​​​ഷ​​​ൻ കൈ​​​ന​​​ടി, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ (​റി​​​ട്ട.) കെ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.