ഡ​ബി​ൾ ഹോ​ഴ്സി​ന്‍റെ മ​ട്ട അ​രി​യി​ൽ മാ​യ​മി​ല്ലെ​ന്നു പ​രി​ശോ​ധ​നാ ഫ​ലം
ഡ​ബി​ൾ ഹോ​ഴ്സി​ന്‍റെ  മ​ട്ട അ​രി​യി​ൽ മാ​യ​മി​ല്ലെ​ന്നു  പ​രി​ശോ​ധ​നാ ഫ​ലം
Wednesday, October 17, 2018 9:55 PM IST
തൃ​​ശൂ​​ർ: ഡ​​ബി​​ൾ ഹോ​​ഴ്സി​​ന്‍റെ മ​​ട്ട അ​​രി​​യി​​ൽ മാ​​യ​​മി​​ല്ലെ​​ന്നു ല​​ബോ​​റ​​ട്ട​​റി പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട്. മ​​ട്ട ബ്രോ​​ക്ക​​ണ്‍ അ​​രി​​യി​​ൽ മാ​​യ​​മു​​ണ്ടെ​​ന്നു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ്യാ​​ജ​​വാ​​ർ​​ത്ത പ്ര​​ച​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഫു​​ഡ് സേ​​ഫ്റ്റി കൗ​​ണ്‍​സി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഈ ​​ഫ​​ലം.

ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഉ​​ത്ത​​ര​​വ​​നു​​സ​​രി​​ച്ച് സാ​​ന്പി​​ളു​​ക​​ൾ മൈ​​സൂ​​രി​​ലെ റ​​ഫ​​റ​​ൽ ല​​ബോ​​റ​​ട്ട​​റി​​യി​​ലാ​​ണു പ​​രി​​ശോ​​ധി​​ച്ച​​ത്. ഫു​​ഡ് സേ​​ഫ്റ്റി ക​​മ്മീ​​ഷ​​ണ​​റു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം നേ​​ര​​ത്തെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ല​​ബോ​​റ​​ട്ട​​റി​​യി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ ത​​വി​​ടി​​ന്‍റെ അം​​ശം കൂ​​ടു​​ത​​ലാ​​ണെ​​ന്നു രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​തി​​ന്‍റെ പേ​​രി​​ൽ ആ ​​ബാ​​ച്ചി​​ലു​​ള്ള അ​​രി വി​​പ​​ണി​​യി​​ൽ​​നി​​ന്നു പി​​ൻ​​വ​​ലി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ടു​​ക​​യും ചെ​​യ്തു. ഇ​​തി​​നെ ചോ​​ദ്യം ചെ​​യ്ത് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​പ്പോ​​ഴാ​​ണ് മൈ​​സൂ​​രി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​യ്ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ത്.


മാ​​യ​​മു​​ണ്ടെ​​ന്നു വ്യാ​​ജ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ഡ​​ബി​​ൾ ഹോ​​ഴ്സ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന മ​​ഞ്ഞി​​ലാ​​സ് ഫു​​ഡ്ടെ​​ക് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.