എനിക്ക് ഏറ്റവും വലിയ തലവേദന ഫെഡ്: ഡോണൾഡ് ട്രംപ്
എനിക്ക് ഏറ്റവും വലിയ തലവേദന ഫെഡ്: ഡോണൾഡ് ട്രംപ്
Wednesday, October 17, 2018 9:55 PM IST
വാ​ഷിം​ഗ്ട​ൺ​ഡി​സി: ഫെ​ഡ​റ​ൽ റി​സ​ർ​വി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫെ​ഡ് ത​നി​ക്ക് ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന​യാ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഫോ​ക്സ് ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ചെ​യ​ർ​മാ​ൻ ജെ​റോം പ​വ​ലി​നോ​ടു​ള്ള അ​മ​ർ​ഷ​മാ​ണ് വീ​ണ്ടും ട്രം​പി​ന്‍റെ വാ​ക്കു​ക​ളി​ൽ നി​റ​ഞ്ഞ​ത്. ട്രം​പി​ന്‍റെ നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് പ​വ​ൽ.


ക​ഴി​ഞ്ഞ ആ​ഴ്ച ര​ണ്ടു ത​വ​ണ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്കി​നെ ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഫെ​ഡ് പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത് അ​മേ​രി​ക്ക​യു​ടെ സാ​ന്പ​ത്തി​ക​രം​ഗം ത​ക​ർ​ക്കു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ പ​ക്ഷം.പ്ര​സി​ഡ​ന്‍റു​മാ​രു​ടെ വി​മ​ർ​ശ​ന​ശ​ര​ങ്ങ​ൾ​ക്ക് ഫെ​ഡ് നി​ര​ന്ത​രം പാ​ത്ര​മാ​യി​ട്ടു​ണ്ട്. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും സ​മാ​ന​രീ​തി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.