കാത്തലിക് സിറിയൻ ബാങ്കിൽ ഫെ​യ​ർ​ഫാ​ക്സി​ന്‍റെ 440 കോ​ടി
കാത്തലിക് സിറിയൻ ബാങ്കിൽ ഫെ​യ​ർ​ഫാ​ക്സി​ന്‍റെ 440 കോ​ടി
Tuesday, October 23, 2018 12:15 AM IST
തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ൽ വി​​​ദേ​​​ശ നി​​​ക്ഷേ​​​പം പൂ​​​ർ​​​ത്തി​​​യാ​​​യി. പ്രേം​​​വാ​​​ട്സ​​​യു​​​ടെ ഫെ​​​യ​​​ർ​​​ഫാ​​​ക്സ് 440 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. 1,200 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നാ​​​ണു നേ​​​ര​​​ത്തെ​​​യു​​​ള്ള ധാ​​​ര​​​ണ. ശേ​​​ഷി​​​ക്കു​​​ന്ന 760 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ബാ​​​ങ്കി​​​ന് ആ​​​വ​​​ശ്യ​​​മു​​​ള്ള മു​​​റ​​​യ്ക്കു ന​​​ട​​​ത്തു​​​മെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ സി.​​​വി.​​​ആ​​​ർ. രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

ഫെ​​​യ​​​ർ​​​ഫാ​​​ക്സി​​​ന്‍റെ നി​​​ക്ഷേ​​​പം എ​​​ത്തി​​​യ​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന​​​ശേ​​​ഷി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​ർ​​​ദേ​​​ശി​​​ച്ച നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ മി​​​ക​​​ച്ച നി​​​ല​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. നി​​​ക്ഷേ​​​പം എ​​​ത്തി​​​യ​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും. ഡി​​​ജി​​​റ്റ​​​ൽ, ഐ​​​ടി സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടേ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും നി​​​ല​​​വാ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കും. കൂ​​​ടു​​​ത​​​ൽ അ​​​നു​​​പാ​​​ത​​​ത്തി​​​ൽ വാ​​​യ്പ ന​​​ല്കാ​​​നും ക​​​ഴി​​​യും.

സ്വ​​​കാ​​​ര്യ ബാ​​​ങ്കി​​​ൽ 51 ശ​​​ത​​​മാ​​​നം വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പം അ​​​നു​​​വ​​​ദി​​​ച്ച രാ​​​ജ്യ​​​ത്തെ ആ​​​ദ്യ സം​​​ഭ​​​വ​​​മാ​​​ണി​​​ത്. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​മാ​​​ണെ​​​ങ്കി​​​ലും ഫെ​​​യ​​​ർ​​​ഫാ​​​ക്സ് ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​യു​​​ടെ പേ​​​രി​​​ലാ​​​ണു നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​ത്. ഫെ​​​യ​​​ർ ഫാ​​​ക്സ് ഇ​​​ന്ത്യ ഹോ​​​ൾ​​​ഡിം​​​ഗ്സ് എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ പേ​​​രി​​​ലാ​​​ണു നി​​​ക്ഷേ​​​പം.

അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ ഓ​​​ഹ​​​രി ലി​​​സ്റ്റ് ചെ​​​യ്യാ​​​ൻ പ​​​രി​​​പാ​​​ടി​​​യു​​​ണ്ട്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ഫെ​​​യ​​​ർ​​​ഫാ​​​ക്സി​​​ന്‍റെ ഓ​​​ഹ​​​രി​​​പ​​​ങ്കാ​​​ളി​​​ത്തം 51 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 41 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.