കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ സബ്സിഡിയിൽ നല്കാൻ "സ്മാം'
Tuesday, November 6, 2018 12:57 AM IST
തൊ​​ടു​​പു​​ഴ:​ കാ​​ർ​​ഷി​​കമേ​​ഖ​​ല​​യ്ക്ക് ഉ​​ണ​​ർ​​വാ​​യി സ്മാം (​​സ​​ബ്മി​​ഷ​​ൻ ഓ​​ണ്‍ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ മെ​​ക്ക​​നൈ​​സേ​​ഷ​​ൻ)​​പ​​ദ്ധ​​തി മാ​​റു​​ന്നു. യ​​ന്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​ലൂ​​ടെ ഉ​​ത്പാ​​ദ​​നം കൂ​ട്ടാ​ൻ കേ​​ന്ദ്ര കൃ​​ഷി മ​​ന്ത്രാ​​ല​​യം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ആ​​രം​​ഭി​​ച്ച പ​​ദ്ധ​​തി​യാ​ണി​ത്. ആ​​ദ്യഘ​​ട്ട​​ത്തി​​ൽ 13.61 കോ​​ടി രൂ​​പ​ അ​നു​വ​ദി​ച്ചു.

6.51 കോ​​ടി കൂ​​ടി അ​​നു​​വ​​ദി​​ച്ചേ​​ക്കും. പ്ര​ള​യ​ത്തി​ൽ കൃ​​ഷി കൂ​ടാ​തെ കോ​​ടി​ക്ക​ണ​​ക്കി​​നു രൂ​​പ​​യു​​ടെ കാ​​ർ​​ഷി​​കോ​​പ​​ക​​ര​​ണ​​ങ്ങ​​ളും ന​​ശി​​ച്ചി​​രു​​ന്നു.​ അ​തി​ന് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. ഇ​തു​പ്ര​കാ​രം ക​​ർ​​ഷ​​ക​​ന് 50 ശ​​ത​​മാ​​ന​​വും സൊ​​സൈ​​റ്റി​​ക​​ൾ, സെ​​ൽ​​ഫ് ഹെ​​ൽ​​പ് ഗ്രൂ​​പ്പു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് 80 ശ​​ത​​മാ​​ന​​വും സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ കാ​​ർ​​ഷി​​കോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങാ​​നാ​​കും.​

ഇ​​തി​​ൽ 60 ശ​​ത​​മാ​​നം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വി​​ഹി​​ത​​വും 40 ശ​​ത​​മാ​​നം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ വി​​ഹി​​ത​​വു​​മാ​​ണ്.​ ഇ​​ടു​​ക്കി-1.94 കോ​​ടി, തൃ​​ശൂ​​ർ-1.45 കോ​​ടി, വ​​യ​​നാ​​ട്-1.18 കോ​​ടി, പാ​​ല​​ക്കാ​​ട്-3.12 കോ​​ടി, ക​​ണ്ണൂ​​ർ 1.34 കോ​​ടി, തി​​രു​​വ​​ന​​ന്ത​​പു​​രം-39 ല​​ക്ഷം, കൊ​​ല്ലം-24 ല​​ക്ഷം, പ​​ത്ത​​നം​​തി​​ട്ട-20, ആ​​ല​​പ്പു​​ഴ-95, കോ​​ട്ട​​യം-81, എ​​റ​​ണാ​​കു​​ളം-17, മ​​ല​​പ്പു​​റം-67 ല​​ക്ഷം, കോ​​ഴി​​ക്കോ​​ട് - 91 ല​​ക്ഷം, കാ​​സ​​ർഗോ​​ഡ്-24 ല​​ക്ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ത്ത​​വ​​ണ ജി​​ല്ല തി​​രി​​ച്ച് തു​​ക അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്.​


ഇ​​ടു​​ക്കി​​യി​​ൽ മാ​​ത്രം 1,783 ക​​ർ​​ഷ​​ക​​രി​​ൽ​നി​​ന്നും 26 സൊ​​സൈ​​റ്റി​​ക​​ളി​​ൽ​നി​​ന്നു​​മാ​​യി ആ​​റു​ കോ​​ടി​​യു​​ടെ കാ​​ർ​​ഷി​​കോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കു​​ള്ള അ​​പേ​​ക്ഷ​​യാ​​ണു ല​​ഭി​​ച്ചി​​ട്ടു​​ള്ള​​തെ​ന്നു കൃ​​ഷി​​വ​​കു​​പ്പ​​് അധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.​ ഓ​​രോ ജി​​ല്ല​​യിലും ക​​ള​​ക്ട​​ർ ചെ​​യ​​ർ​​മാ​​നാ​​യും കൃ​​ഷി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ,അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ (​അ​​ഗ്രി​​ക​​ൾ​​ച്ച​​ർ)​​തു​​ട​​ങ്ങി വി​​വി​​ധ വ​​കു​​പ്പു ത​​ല​​വ​​ന്മാ​​ർ അം​​ഗ​​ങ്ങ​​ളായുമു​​ള്ള സ​​മി​​തി​​യാ​​ണ് ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ അ​​ന്തി​​മ​ പട്ടികയ്ക്ക് അം​​ഗീ​​കാ​​രം നല്​​കു​​ന്ന​​ത്. നാ​​ഷ​​ണ​​ൽ മി​​ഷ​​ൻ ഓ​​ണ്‍ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ആ​​ൻഡ് ടെ​​ക്നോ​​ള​​ജി(​​എ​​ൻ​​എ​​എം​​ഇ​​ടി)​​യു​​ടെ കീ​​ഴി​​ലാ​​ണ് സ്മാ​​മി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം.​​സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ എ​​ൻ​​ജി​​നി​​യ​​റു​​ടെ കീ​​ഴി​​ലും ജി​​ല്ലാ ത​​ല​​ത്തി​​ൽ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​റു​​ടെ മേ​​ൽ​നോ​​ട്ട​​ത്തി​​ലു​​മാ​​ണ് ന​​ട​​ത്തി​​പ്പ്.



ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...