ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മിൽമയുടെ 1.27 കോ​ടി രൂ​​​പ​​​യു​​​ടെ സ​ഹാ​യം
ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മിൽമയുടെ 1.27 കോ​ടി രൂ​​​പ​​​യു​​​ടെ സ​ഹാ​യം
Wednesday, November 7, 2018 12:13 AM IST
ക​​​ള​​​മ​​​ശേ​​​രി: പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​രാ​​​യ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഒ​​​ന്നേ​​​കാ​​​ൽ കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​വു​​​മാ​​​യി മി​​​ൽ​​​മ. എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നാ​​​ണ് 1.27 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്. പ​​​ത്തി​​​ന് രാ​​​വി​​​ലെ 10.30ന് ​​​ആ​​​ലു​​​വ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ടൗ​​​ൺ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി കെ. ​​​രാ​​​ജു ധ​​​ന​​​സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യും.

2017-18 വ​​​ർ​​​ഷ​​​ത്തെ ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഡി​​​വി​​​ഡ​​ന്‍റ് വി​​​ത​​​ര​​​ണ​​​വും മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​എ​​​ൽ.​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ടി. ഗോ​​​പാ​​​ല​​​കു​​​റു​​​പ്പ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. എം​​എ​​​ൽ​​എ​​​മാ​​​രാ​​​യ വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ബി.​​​ഡി.​​ദേ​​​വ​​​സി, ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. രാ​​​ജ​​​ൻ, ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ. ബാ​​​ല​​​ൻ മാ​​​സ്റ്റ​​​ർ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം. മു​​​ര​​​ളീ​​​ധ​​​ര​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​​ക്കും.


പ​​ശു​​​നെ ന​​​ഷ്ട​​​മാ​​​യ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 10,000 രൂ​​​പ​​​യും പ​​​ശു​​​ക്കു​​​ട്ടി​​​യെ ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് 5,000 രൂ​​​പ​​​യും ന​​​ൽ​​​കും. പ​​​ര​​​മാ​​​വ​​​ധി ഒ​​​രാ​​​ൾ​​​ക്ക് മൂ​​​ന്ന് പ​​​ശു​​​ക്ക​​​ൾ​​​ക്ക് വ​​​രെ​​​യാ​​​ണ് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്. കാ​​​ലി​​​ത്തൊ​​​ഴു​​​ത്ത് പൂ​​​ർ​​​ണ​​​മാ​​​യും ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് 7,500 രൂ​​​പ​ ന​​​ൽ​​​കും. ഈ ​​​ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം 1.2 ല​​​ക്ഷം രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​തി​​​ന് പു​​​റ​​​മെ ക്ഷീ​​​രക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വൈ​​​ക്കോ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് 25 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ. ബാ​​​ല​​​ൻ മാ​​​സ്റ്റ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.