ഉത്തരവാദിത്വ ടൂറിസത്തിനുള്ള അ​വാ​ർ​ഡ് ‌കേ​ര​ള​ത്തി​ന്
Thursday, November 8, 2018 12:36 AM IST
ല​​ണ്ട​​ൻ:​ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സ​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​ര​​മാ​​യ ഗോ​​ൾ​​ഡ് അ​​വാ​​ർ​​ഡ് ഫോ​​ർ ബെ​​സ്റ്റ് ഇ​​ൻ റെ​​സ്പോ​​ൻ​​സി​​ബി​​ൾ ടൂ​​റി​​സം അ​​വാ​​ർ​​ഡ് കേ​​ര​​ളം സ്വ​​ന്ത​​മാ​​ക്കി. ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം രം​​ഗ​​ത്ത് കേ​​ര​​ളം കാ​​ഴ്ച വെ​​ച്ച മു​​ന്നേ​​റ്റം പ​​രി​​ഗ​​ണി​​ച്ചു​​ള്ള അ​​വാ​​ർ​​ഡ് ല​​ണ്ട​​നി​​ൽ ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ ഏ​​റ്റു​​വാ​​ങ്ങി.


ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം രം​​ഗ​​ത്തെ ത​​ന്നെ ഗോ​​ൾ​​ഡ് അ​​വാ​​ർ​​ഡ് ഫോ​​ർ ബെ​​സ്റ്റ് ഫോ​​ർ മാ​​നേ​​ജിം​​ഗ് സ​​ക്സ​​സ് പു​​ര​​സ്കാ​​ര​​വും കേ​​ര​​ള​​ത്തി​​നാ​​ണ്. കു​​മ​​ര​​കം ടൂ​​റി​​സം കേ​​ന്ദ്ര​​ത്തി​​നാ​​ണ് ഈ ​​അ​​വാ​​ർ​​ഡ്. ബാ​​ഴ്സ​​ലോ​​ണ​​യെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യാ​​ണ് കു​​മ​​ര​​കം ഈ ​​നേ​​ട്ട​​ത്തി​​ന് അ​​ർ​​ഹ​​മാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.