വില്പന സമ്മർദവും മായവും വെളിച്ചെണ്ണ വിലയിടിക്കുന്നു
വില്പന സമ്മർദവും മായവും വെളിച്ചെണ്ണ വിലയിടിക്കുന്നു
Friday, November 9, 2018 12:18 AM IST
തൊ​ടു​പു​ഴ:​വി​ല്പ​ന സ​മ്മ​ർ​ദ​വും മാ​യം ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണയും വെ​ളി​ച്ചെ​ണ്ണ വി​ല​യി​ടി​ച്ചു. കൊ​പ്ര കൂ​ടു​ത​ലാ​യി വി​പ​ണി​യി​ൽ എ​ത്തു​ന്ന സീ​സ​ണി​ൽ വ​ൻ​കി​ട ക​ന്പ​നി​ക​ൾ വി​പ​ണി​യി​ൽ​നി​ന്നു വി​ട്ടു​നി​ന്നു വി​ല​യ​ടി​ക്കാ​ൻ ഒ​രു​വ​ശ​ത്തു ശ്ര​മം ന​ട​ത്തു​ന്പോ​ൾ മ​റു​വ​ശ​ത്തു മാ​യം ക​ല​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വി​പ​ണി കീ​ഴ​ട​ക്കു​കയാണ്.

ര​ണ്ടു മാ​സം മു​ന്പ് കി​ലോ​ക്ക് 167 രൂ​പ വ​രെ വി​ല ഉ​യ​ർ​ന്ന​തു 137 രൂ​പ​യാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ, മി​ല്ലി​ൽ നി​ന്നും നേ​രി​ട്ടു വി​ല്പ​ന ന​ട​ത്തു​ന്ന വെ​ളി​ച്ചെ​ണ്ണ​യ്ക്കു വി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന​ലെ വെ​ളി​ച്ചെ​ണ്ണ വി​ല കി​ന്‍റ​ലി​ന് 13,701 രൂ​പ​യാ​യി​രു​ന്നു. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ കി​ലോ​ക്ക് 30 രൂ​പ​യു​ടെ കു​റ​വ്.

ശ​ബ​രി​മ​ല മ​ണ്ഡ​ലകാ​ലം അ​ടു​ക്കു​ന്ന​തോ​ടെ നാ​ളി​കേ​ര​ത്തി​നു ഡി​മാ​ൻ​ഡ് കൂ​ടി വെ​ളി​ച്ചെ​ണ്ണ വി​ല​വ​ർ​ധ​ന ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ, മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഇ​ത്ത​വ​ണ വി​ല കു​റ​യു​ക​യാ​ണ്. വെ​ളി​ച്ചെ​ണ്ണ​യി​ൽ മ​റ്റു ഭ​ക്ഷ്യ എ​ണ്ണ​യാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞാ​ൽ പി​ഴ ഈ​ടാ​ക്കാ​ൻ മാ​ത്ര​മാ​ണു നി​ല​വി​ലു​ള്ള നി​യ​മം അ​നു​വ​ദി​ക്കു​ന്ന​ത്. ഭ​ക്ഷ്യ എ​ണ്ണ​യു​ടെ വി​ല പ​രി​ധി​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ മാ​യം ചേ​ർ​ത്തു വി​ല്പ​ന ന​ട​ത്താ​നു​ള്ള മൗ​നാ​നു​വാ​ദ​മാ​ണു പ​ല​പ്പോ​ഴും അ​ധി​കൃ​ത​ർ ഇ​തി​ലൂ​ടെ ന​ൽ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.


നേ​ര​ത്തെ കൊ​ച്ചി​ൻ ഓ​യി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത് നൂറോളം ​ക​ന്പ​നി​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന വെ​ളി​ച്ചെ​ണ്ണ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ൽ അന്പതോളം ​ബ്രാ​ൻ​ഡു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ത​ന്നെ ഇ​തി​ൽ 52 ശ​ത​മാ​നം മാ​യം ക​ല​ർ​ത്തി​യി​ട്ടു​ള്ള​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ലു​ള്ള ബ്രാ​ൻ​ഡു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്താ​ൽ മ​റ്റു പേ​രു​ക​ളി​ൽ ഇ​വ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം വെ​ളി​ച്ചെ​ണ്ണ ഫാ​ക്ട​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ഇ​തി​നു പു​റ​മെ നി​ര​വ​ധി ക​ന്പ​നി​ക​ൾ ബ്ലെ​ൻ​ഡിം​ഗ് ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി വെ​ളി​ച്ചെ​ണ്ണ​യോ​ടൊ​പ്പം മ​റ്റു ഭ​ക്ഷ്യ എ​ണ്ണ​ക​ൾ ചേ​ർ​ത്ത് നൂ​റു ശ​ത​മാ​നം ശു​ദ്ധ വെ​ളി​ച്ചെ​ണ്ണ​യെ​ന്ന പേ​രി​ൽ വി​പ​ണി​യി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ക​യാ​ണ്. പാം ​കെ​ർ​ണ​ൽ ഓ​യി​ൽ, സോ​ൾ​വ​ന്‍റ് എ​ക്സ്ട്രാ​ക്ഷ​ൻ​ ഓ​യി​ൽ എ​ന്നി​വ​യും ധാ​രാ​ള​മാ​യി വെ​ളി​ച്ചെ​ണ്ണ​യി​ൽ ചേ​ർ​ത്തു​വ​രു​ന്നു​ണ്ട്.


ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.