രാജ്യത്തെ ആദ്യ ഉൾനാടൻ ജലാശയ തുറമുഖം ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ആദ്യ ഉൾനാടൻ ജലാശയ തുറമുഖം ഉദ്ഘാടനം ചെയ്തു
Monday, November 12, 2018 11:20 PM IST
വാ​രാ​ണ​സി: രാ​ജ്യ​ത്തെ ആ​ദ്യ ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ തുറമുഖം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗം​ഗാന​ദി​യി​ലെ വാ​രാ​ണ​സി പോ​ർ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ആ​ദ്യ ച​ര​ക്കു​ക​പ്പ​ലി​നെ സ്വീ​ക​രി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ, പ​ശ്ചി​മ​ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള ജ​ല​ഗ​താ​ഗ​ത പാ​ത​യി​ലാ​ണ് ഈ തുറമുഖം. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്കം പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. ഒ​ക്‌​ടോ​ബ​ർ 30ന് ​കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട എം​വി ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ എ​ന്ന ക​പ്പ​ലാ​ണ് വാ​രാ​ണ​സി തു​റ​മു​ഖ​ത്ത് അ​ടു​ത്ത​ത്. പെ​പ്സി​കോ ഇ​ന്ത്യ​യു​ടെ ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ള​ട​ങ്ങി​യ 16 ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.


രാ​ജ്യ​ത്ത് നി​ർ​മി​ക്കു​ന്ന നാ​ല് മ​ൾ​ട്ടി മോ​ഡ​ൽ ടെ​ർ​മി​നലു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​മു​ള്ള ജ​ൽ മാ​ർ​ഗ് വി​കാ​സ് പ​ദ്ധ​തി​യി​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​തുറമുഖങ്ങ​ളു​ടെ നി​ർ​മാ​ണം. 5,369.18 കോ​ടി രൂ​പ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ലോ​ക​ബാ​ങ്കി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും തു​ല്യ പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.