ധനശാസ്ത്രജ്ഞൻ ടി.എൻ. ശ്രീനിവാസൻ അന്തരിച്ചു
ധനശാസ്ത്രജ്ഞൻ   ടി.എൻ. ശ്രീനിവാസൻ അന്തരിച്ചു
Monday, November 12, 2018 11:20 PM IST
ചെ​​​ന്നൈ: പ്ര​​​ശ​​​സ്ത ധ​​​ന​​​ശാ​​​സ്ത്ര​​​ജ്ഞ​​​ൻ പ്ര​​​ഫ. ടി.​​​എ​​​ൻ. ശ്രീ​​​നി​​​വാ​​​സ​​​ൻ (85) അ​​​ന്ത​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ യേ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ എ​​​മേ​​​രി​​​റ്റ​​​സ് പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു.

മ​​​ദ്രാ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്നു ഗ​​​ണി​​​ത​​​ശാ​​​സ്ത്ര​​​ത്തി​​​ൽ എം​​​എ​​​യും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​നി​​​ന്ന് ര​​​ണ്ടു​ വ​​​ർ​​​ഷ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് പ​​​രി​​​ശീ​​​ല​​​ന​​​വും ക​​​ഴി​​​ഞ്ഞ് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. യേ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു ഡോ​​​ക്‌​​​ട​​​റേ​​​റ്റ് നേ​​​ടി. പ്ര​​​മു​​​ഖ യു​​​എ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. സ്വ​​​ത​​​ന്ത്ര​​​വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ വ​​​ക്താ​​​വാ​​​യ ശ്രീ​​​നി​​​വാ​​​സ​​​ൻ തു​​​ട​​​ക്ക​​​മി​​​ട്ട​​​താ​​​ണു ജേ​​​ർ​​​ണ​​​ൽ ഓ​​​ഫ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ൽ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ ശി​​​ഷ്യ​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.