കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ശ​ബ​രി​മ​ല കൗ​ണ്ട​ര്‍
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍  ശ​ബ​രി​മ​ല കൗ​ണ്ട​ര്‍
Tuesday, November 13, 2018 11:26 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​ക​​​ര്‍​ക്ക് സ​​​ഹാ​​​യ​​​മൊ​​​രു​​​ക്കാ​​​ന്‍ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് കൗ​​​ണ്ട​​​ര്‍ തു​​​ട​​​ങ്ങി. ബോ​​​ര്‍​ഡ് അം​​​ഗം കെ.​​​പി. ശ​​​ങ്ക​​​ര​​​ദാ​​​സ് ശ​​​ബ​​​രി​​​മ​​​ല കൗ​​​ണ്ട​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ര്‍​മി​​​ന​​​ലി​​​ന്‍റെ അ​​​റൈ​​​വ​​​ല്‍ ഭാ​​​ഗ​​​ത്താ​​​ണ് കൗ​​​ണ്ട​​​ര്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്.

തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​നുവേ​​​ണ്ടി ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കാ​​​ണ് കൗ​​​ണ്ട​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ​​​ന്നി​​​ധാ​​​ന​​​ത്തു​​നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന അ​​​പ്പം, അ​​​ര​​​വ​​​ണ എ​​​ന്നീ പ്ര​​​സാ​​​ദ​​​ങ്ങ​​​ള്‍​ക്കുവേ​​​ണ്ടി​​​യും നെ​​​യ്യ​​​ഭി​​​ഷേ​​​ക​​​ത്തി​​​നുവേ​​​ണ്ടി​​​യു​​​മു​​​ള്ള കൂ​​​പ്പ​​​ണു​​​ക​​​ള്‍ ഈ ​​​കൗ​​​ണ്ട​​​റി​​​ല്‍നി​​​ന്നു വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്. തീ​​​ർ​​​ഥാ​​​ട​​​ക​​​ര്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കൗ​​​ണ്ട​​​റി​​​ല്‍ ല​​​ഭി​​​ക്കും. സി​​​യാ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​സി.​​​കെ. നാ​​​യ​​​ര്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​എം. ഷ​​​ബീ​​​ര്‍, ഹെ​​​ഡ്-​​​എ​​​ച്ച്ആ​​​ര്‍ ജ​​​യ രാ​​​ജ​​​ന്‍, സി​​​ഐ​​​എ​​​സ്എ​​​ഫ് സീ​​​നി​​​യ​​​ര്‍ ക​​​മാ​​​ൻഡാന്‍റ് എം. ​​​ശ​​​ശി​​​കാ​​​ന്ത്, ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് റീ​​​ജ​​ണ​​​ല്‍ ഹെ​​​ഡ് പി. ​​​രാ​​​ജേ​​​ഷ്, ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ ജി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.