ഭ​ക്ഷ്യ സം​സ്ക​ര​ണ സം​രം​ഭത്തിന് കി​റ്റ്കോയുടെ ​സൗ​ജ​ന്യ പ​രി​ശീ​ല​നം
Wednesday, November 14, 2018 11:00 PM IST
‌തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പും പൊ​​തു​​മേ​​ഖ​​ലാ സാ​​ങ്കേ​​തി​​ക ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി സ്ഥാ​​പ​​ന​​മാ​​യ കി​​റ്റ്കോ​​യും ചേ​​ർ​ന്ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ഉ​​ള്ള എ​​ന്‍റ​ർ​​പ്ര​​ണ​​ർ​​ഷി​​പ്പ് ഡെ​​വ​​ല​​പ്മെന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ​​ഓ​​ഫ് ഇ​​ന്ത്യ യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഭ​​ക്ഷ്യ സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ൽ ആ​​റാ​​ഴ്ച​​ത്തെ വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​ത്വ വി​​ക​​സ​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

സ്വ​​ന്ത​​മാ​​യി സം​​രം​​ഭം ആ​​രം​​ഭി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ലോ എ​​ൻ​​ജി​​നി​​യ​​യ​​റിം​​ഗി​​ലോ ബി​​രു​​ദ​​മോ മൂ​​ന്നു വ​​ർ​​ഷ ഡി​​പ്ലോ​​മ​​യോ ഉ​​ള്ള​​ 22നും 45നും ഇ​​ട​​യി​​ൽ പ്രായമുള്ളവർക്ക് പ​​ങ്കെ​​ടു​​ക്കാം. താ​​ല്പ​​ര്യമു​​ള്ള​​വ​​ർ നാളെ രാ​​വി​​ലെ 11ന് ​​കൊ​​ച്ചാ​​ർ റോ​​ഡി​​ലുള്ള കി​​റ്റ് കോ ​​ഓ​​ഫീ​​സി​​ൽ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ആ​​ധാ​​റി​​ന്‍റെ പ​​ക​​ർ​​പ്പും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 98474 63688, www.kitco.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.