ബജറ്റ് വിമാനക്കമ്പനികൾക്ക് നഷ്ടകാലം
ബജറ്റ് വിമാനക്കമ്പനികൾക്ക്  നഷ്ടകാലം
Thursday, November 15, 2018 10:30 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​ന്ത്യ​ൻ ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ളെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശ​മാ​യ ത്രൈ​മാ​സ റി​പ്പോ​ർ​ട്ടാ​ണ് രാ​ജ്യ​ത്തെ പ്ര​ധാ​ന ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ ഇ​ൻ​ഡി​ഗോ, ജെ​റ്റ് എ​യ​ർ​വേ​സ്, സ്പൈ​സ് ജെ​റ്റ് എ​ന്നി​വ പു​റ​ത്തു​വി​ട്ട​ത്. ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യെ​ന്ന ഖ്യാ​തി​യു​ണ്ടെ​ങ്കി​ലും മൂ​ന്നു ക​മ്പ​നി​ക്കും​കൂ​ടി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത് 2,600 കോ​ടി രൂ​പ.


വി​മാ​ന ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്ന​താ​ണ് ന​ഷ്ടം ഉ​യ​രാ​നു​ള്ള കാ​ര​ണം. ക്രൂ​ഡ് വി​ല ഉ​യ​ർ​ന്ന​താ​ണ് രാ​ജ്യ​ത്ത് ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യു​വ​ലി​ന്‍റെ വി​ല ഉ​യ​ർ​ത്തി​യ​ത്. ഒ​പ്പം മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ൾ കൂ​ടു​ത​ൽ നി​കു​തി​കൂ​ടി വ​രു​ന്ന​തോ​ടെ ഏ​ഷ്യ​യി​ൽ എ​ടി​എ​ഫി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ല​യു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​യി. കൂ​ടാ​തെ, രൂ​പ​യു​ടെ മൂ​ല്യ​മി​ടി​ഞ്ഞ​തും പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് ഉ​യ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.