തിരിച്ചുവരവ് പ്രഖ്യാപിച്ച് ജാവ മോട്ടോർസൈക്കിൾസ് മൂന്നു മോഡലുക​ൾ അ​വ​ത​രി​പ്പി​ച്ചു
Thursday, November 15, 2018 10:30 PM IST
ന്യൂ​ഡ​ൽ​ഹി: പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഇ​രു​ച​ക്ര മോ​ട്ടോ​ർ​സൈ​ക്കി​ൾ ബ്രാ​ൻ​ഡ് ജാ​വ തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി മൂന്നു മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ സ​ബ്സി​ഡി​യ​റി ക​മ്പ​നി​യാ​യ ജാ​വ​യി​ൽ​നി​ന്ന് ക്ലാ​സി​ക്, സ്പോ​ർ​ട്, ബോ​ബ​ർ മോ​ഡ​ലു​കളിലുള്ള മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളാ​ണ് എ​ത്തു​ക.
ക്ലാ​സി​ക് വേ​ർ​ഷ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ളി​ന് 1.64 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) ആ​ണ് വി​ല. 1970ക​ളി​ൽ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​തേ രൂ​പ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് ഈ ​മോ​ഡ​ൽ എ​ത്തു​ന്ന​ത്. ട​യ​റു​ക​ളെ മ​റ​യ്ക്കു​ന്ന വ​ലി​യ മ​ഡ് ഗാ​ർ​ഡു​ക​ൾ, നി​ര​വ​ധി ക്രോം ​വരകളുള്ള ഡു​വ​ൽ ടോ​ൺ ഫ്യു​വ​ൽ​ടാ​ങ്ക് എ​ന്നി​വ​യൊ​ക്കെ 70ക​ളി​ലെ ജാ​വ​യി​ലേ​തു​പോ​ലെ നി​ല​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.

1.55 ല​ക്ഷം രൂ​പ എ​ക്സ് ഷോ​റൂം വി​ല​യു​ള്ള ജാ​വ 42ന് ​സ്പോ​ർ​ട്ടി പ​രി​വേ​ഷ​മാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ഫ്ലാ​റ്റ​ർ ഹാ​ൻ​ഡി​ൽ​ബാ​ർ സെ​റ്റ് സ്പോ​ർ​ട്ടി ഡ്രൈ​വിം​ഗ് സാ​ധ്യ​മാ​ക്കു​ന്നു. ക്ലാ​സി​ക് മോ​ഡ​ലി​ന്‍റെ ഡി​സൈ​ൻ ത​ന്നെ​യാ​ണെ​ങ്കി​ലും മു​ൻ ഫോ​ർ​ക്ക്, ഇ​ൻ​സ്ട്രു​മെ​ന്‍റ് ക​ൺ​സോ​ൾ, വ​ട്ട​ത്തി​ലു​ള്ള ഹാ​ല​ജ​ൻ ഹെ​ഡ് ലാ​ന്പ് എ​ന്നി​വ​യി​ൽ മാ​റ്റ​മു​ണ്ട്.


ഈ ​ര​ണ്ടു മോ​ഡ​ലു​ക​ൾ​ക്കൊ​പ്പം ബോ​ബ​ർ സ്റ്റൈ​ൽ പ​തി​പ്പാ​യ പെ​രാ​ക് എ​ന്ന മോ​ഡ​ലും ജാ​വ അ​വ​ത​രി​പ്പി​ച്ചു. 1.89 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) ആ​ണ് ഇ​തി​ന്‍റെ വി​ല. 334 സി​സി ലി​ക്വി​ഡ് കൂ​ൾ​ഡ്, സിം​ഗി​ൾ സി​ലി​ണ്ട​ർ ഡി​ഒ​എ​ച്ച്സി എ​ൻ​ജി​നാ​ണ് പെ​രാ​ക്കി​ന്‍റെ ക​രു​ത്ത്.

അ​തേ​സ​മ​യം, ജാ​വ, ജാ​വ 42 എ​ന്നീ മോ​ഡ​ലു​ക​ൾ​ക്ക് 293 സി​സി, ലി​ക്വി​ഡ് കൂ​ൾ​ഡ് സിം​ഗി​ൾ സി​ല​ണ്ട​ർ എ​ൻ​ജി​നാ​ണ് ക​രു​ത്തേ​കു​ക. ജാ​വ ക്ലാ​സി​ക് മൂ​ന്നു നി​റ​ങ്ങ​ളി​ലും ജാ​വ 42 ആ​റു നി​റ​ങ്ങ​ളി​ലു​മാ​ണ് എ​ത്തു​ക. jawamotorcycles.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ണ്ടു മോ​ഡ​ലു​ക​ളും ബു​ക്ക് ചെ​യ്യാം. രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​​ക്കൊ​ണ്ടി​രി​ക്കു​ന്ന 105 ജാ​വാ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഡീ​ല​ർ​ഷി​പ്പു​ക​ൾ വ​ഴി​യാ​ണ് വി​ത​ര​ണം ന​ട​ക്കു​ക. അ​ടു​ത്ത മാ​സം അ​ഞ്ചു മു​ത​ൽ ഡീ​ല​ർ​ഷി​പ്പു​ക​ൾ തു​റ​ന്നു​തു​ട​ങ്ങും. 2019 ആ​ദ്യം​ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.