മെ​സ​ഞ്ച​റി​ലും ഡി​ലീ​റ്റ് ഫോ​ർ എ​വ​രി​വ​ണ്‍
Friday, November 16, 2018 11:17 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​​യ​​​​ച്ച മേ​​​​സേ​​​​ജു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​​നു​​​​ള്ള ‘അ​​​​ണ്‍​സെ​​​​ൻ​​​​ഡ്’സം​​​​വി​​​​ധാ​​​​നം ഫേ​​​​സ്ബു​​​​ക്ക് മെ​​​​സ​​​​ഞ്ച​​​​റി​​​​ലു​​​​മെ​​​​ത്തു​​​​ന്നു. ജ​​​​ന​​​​പ്രി​​​​യ ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സാ​​​​പ്പി​​​​ൽ സ​​​​മാ​​​​ന ഫീ​​​​ച്ച​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ മെ​​​​സ​​​​ഞ്ച​​​​റി​​​​ലും ഇ​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ഫീ​​​​ച്ച​​​​ർ വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ‘അ​​​​ണ്‍ സെ​​​​ൻ​​​​ഡ്’ ഫീ​​​​ച്ച​​​​ർ ഫേ​​​​സ്ബു​​​​ക്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഫീ​​​​ച്ച​​​​ർ പ്ര​​​​കാ​​​​രം മെ​​​​സേ​​​​ജു​​​​ക​​​​ൾ അ​​​​യ​​​​ച്ച​​​​യാ​​​​ളു​​​​ടെ​​​​യും സ്വീ​​​​ക​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ​​​​യും ഇ​​​​ൻ​​​​ബോ​​​​ക്സി​​​​ൽ​​​​നി​​​​ന്നു ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യാ​​​നാ​​​കും.


എ​​​​ന്നാ​​​​ൽ, മെ​​​​സേ​​​​ജു​​​​ക​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി 10 മി​​​​നി​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. അ​​​​താ​​​​യ​​​​ത് അ​​​​യ​​​​ച്ച മെ​​​​സേ​​​​ജു​​​​ക​​​​ൾ 10 മി​​​​നി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ പി​​​​ന്നീ​​​​ട് ഡി​​​ലീ​​​റ്റ് ചെ​​​​യ്യാ​​​​നാ​​​​കി​​​​ല്ല. മെ​​​​സേ​​​​ജി​​​​ൽ ടാ​​​​പ് ചെ​​​​യ്ത് ഹോ​​​​ൾ​​​​ഡ് ചെ​​​​യ്താ​​​​ൽ അ​​​​ണ്‍​സെ​​​​ൻ​​​​ഡ് ഓ​​​​പ്ഷ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​നാ​​​കും. കൊ​​​​ളം​​​​ബി​​​​യ, ബൊ​​​​ളീ​​​​വി​​​​യ, പോ​​​​ള​​​​ണ്ട് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​കും പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ ഫേ​​​​സ്ബു​​​​ക്ക് ആ​​​​ദ്യം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.