ഇ​സാ​ഫിന് യൂ​റോ​പ്യ​ൻ മൈ​ക്രോ ഫി​നാ​ൻ​സ് അ​വാ​ർ​ഡ്
ഇ​സാ​ഫിന് യൂ​റോ​പ്യ​ൻ മൈ​ക്രോ ഫി​നാ​ൻ​സ്  അ​വാ​ർ​ഡ്
Friday, November 16, 2018 11:17 PM IST
കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് 2018ലെ ​​​യൂ​​​റോ​​​പ്യ​​​ൻ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ്. ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് സാ​​​ന്പ​​​ത്തി​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ൽ പ​​​ദ്ധ​​​തി വി​​​പു​​​ലീ​​​ക​​​രി​​​ച്ച സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കു​​​ന്ന യു​​​റോ​​​പ്യ​​​ൻ മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് അ​​​വാ​​​ർ​​​ഡി​​​ൽ 10,000 യൂ​​​റോ​​​യാ​​​ണ് ഇ​​​സാ​​​ഫി​​​ന് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​ത്. ല​​​ക്സം​​​ബ​​​ർ​​​ഗി​​​ൽ ന​​​ട​​​ന്ന യൂ​​​റോ​​​പ്യ​​​ൻ മൈ​​​ക്രോ ഫി​​​നാ​​​ൻ​​​സ് വീ​​​ക്കി​​​ൽ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.


ഇ​​​ന്ത്യ​​​യി​​​ലെ 12 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 23 ല​​​ക്ഷം വ​​​നി​​​ത​​​ക​​​ളെ ടാ​​​ബ് അ​​​ധി​​​ഷ്ഠി​​​ത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ സാ​​​ന്പ​​​ത്തി​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി​​​യ​​​താ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.