കച്ചമുറുക്കി മഹീന്ദ്ര
Saturday, November 17, 2018 11:09 PM IST
എ​സ്‌​യു​വി നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ എ​സ്‌​യു​വി ശ​നി​യാ​ഴ്ച തി​ര​ശീ​ല മാ​റ്റി പു​റ​ത്തു​വ​രും. മ​ഹീ​ന്ദ്ര എ​ക്സ്‌​യു​വി 700 എ​ന്ന പേ​രി​ൽ പ്ര​ച​രി​ച്ച ഏ​ഴു സീ​റ്റ​ർ വാ​ഹ​ന​മാ​ണ് മ​ഹീ​ന്ദ്ര ഈ ​ആ​ഴ്ച വി​പ​ണ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ല​വി​വ​ര​ങ്ങ​ളും ഫീ​ച്ചേ​ഴ്സും 24നു ​മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ എ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ പേ​രും പ്ര​ധാ​ന ചി​ല വി​വ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി പു​റ​ത്തു​വി​ട്ടു. മു​ൻ എ​സ്‌​യു​വി മോ​ഡ​ലു​ക​ളി​ൽ​നി​ന്നു മാ​റി ഇ​ത്ത​വ​ണ വാ​ഹ​ന​ത്തി​ന് മുന്നക്ക ന​ന്പ​രു​ക​ളി​ല്ലാ​ത്ത പേ​രാ​ണ് ക​മ്പ​നി ന​ല്കി​യി​രി​ക്കു​ന്ന​ത്, ആ​ൾ​ട്ടു​റാ​സ് ജി4. 50,000 ​രൂ​പ സ്വീ​ക​രി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ബു​ക്കിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു നി​ര​ക​ളി​ലാ​യു​ള്ളഏഴു സീ​റ്റ​ർ വാ​ഹ​ന​മാ​ണ് ആ​ൾ​ട്ടു​റാ​സ്. ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​റി​നും ഫോ​ർ​ഡ് എ​ൻ​ഡ​വ​റി​നും വെ​ല്ലു​വി​ളി സൃ​ഷ്‌​ടി​ച്ചാ​ണ് ആ​ൾ​ട്ടു​റാ​സ് വി​പ​ണി​യി​ലെ​ത്തു​ക.
2വീ​ൽ ഡ്രൈ​വ് എ​ടി, 4വീ​ൽ ഡ്രൈ​വ് എ​ടി എ​ന്നി​ങ്ങ​നെ ര​ണ്ടു വേ​രി​യ​ന്‍റു​ക​ളി​ലാ​യി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നി​ൽ മാ​ത്ര​മേ ആ​ൾ​ട്ടു​റാ​സ് ജി4 ​എ​ത്തൂ. 2വീ​ൽ ഡ്രൈ​വി​നേ​ക്കാ​ളും കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ 4 വീ​ൽ ഡ്രൈ​വ് വേ​രി​യ​ന്‍റി​ൽ പ്ര​തീ​ക്ഷി​ക്കാം.


2.2 ലി​റ്റ​ർ, 4 സി​ലി​ണ്ട​ർ ഡീ​സ​ൽ എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന് ക​രു​ത്തേ​കു​ക. ഈ ​എ​ൻ​ജി​ന് 180 പി​എ​സ് പ​വ​റി​ൽ 420 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 2018 ഓ​ട്ടോ എ​ക്സ്പോ​യി​ൽ മ​ഹീ​ന്ദ്ര പ്ര​ദ​ർ​ശി​പ്പി​ച്ച റെ​ക്സ്‌​ട​ണി​ന്‍റെ എ​ൻ​ജി​ൻ സ്പെ​സി​ഫി​ക്കേ​ഷ​ൻ​ത​ന്നെ​യാ​യി​രി​ക്കും ആ​ൾ​ട്ടു​റാ​സി​നും.

മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ 7 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ക.

പ്ര​തീ​ക്ഷി​ക്കാ​ൻ ഒ​രു​പാ​ടു​ണ്ട്

എ​ച്ച്ഐ​ഡി (ഹൈ ​ഇ​ന്‍റ​ൻ​സി​റ്റി ഡി​സ്ചാ​ർ​ജ്) ഹെ​ഡ്‌​ലാ​ന്പു​ക​ൾ, എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ൽ, ഇ​ല​ക്‌​ട്രി​ക് സ​ൺ​റൂ​ഫ്, ഡു​വ​ൽ സോ​ൺ ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ, വെ​ന്‍റി​ലേ​റ്റ​ഡ് സീ​റ്റു​ക​ൾ, 8 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, 9 എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ല​ക്‌​ട്രി​ക് പാ​ർ​ക്കിം​ഗ് ബ്രേ​ക്ക്, ബ്രൗ​ൺ ലെ​ത​ർ ഫി​നീ​ഷ്ഡ് സീ​റ്റു​ക​ൾ.

നാ​ലു നി​റ​ങ്ങ​ൾ

ന്യൂ ​പേ​ൾ വൈ​റ്റ്, ന​പോ​ളി ബ്ലാ​ക്ക്, ലേ​ക്ക്സൈ​ഡ് ബ്രൗ​ൺ, ഡി​സാ​റ്റ് സി​ൽ​വ​ർ.

ഓട്ടോസ്പോട്ട്/ഐബി
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...