ആ​മ​സോ​ണും പൊ​ളി​യും...
ആ​മ​സോ​ണും പൊ​ളി​യും...
Saturday, November 17, 2018 11:09 PM IST
ന്യൂ​യോ​ർ​ക്ക്: ഒ​രു​ ദി​വ​സം ആ​മ​സോ​ൺ പൂ​ട്ടും; ക​ന്പ​നി പാ​പ്പ​രാ​കും. പ​റ​യു​ന്ന​തു മ​റ്റാ​രു​മ​ല്ല, ജെ​ഫ് ബെ​സോ​സ് ത​ന്നെ. ഇ ​കൊ​മേ​ഴ്സി​ലെ ആ​ഗോ​ള ഒ​ന്നാം ന​ന്പ​റാ​യ ആ​മ​സോ​ണി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു‌ം ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ ജെ​ഫ് ബെ​സോ​സ്.

ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ഒ​രു മീ​റ്റിം​ഗി​ലാ​യി​രു​ന്നു ഈ ​പ്ര​സ്താ​വ​ന. സി​യേ​ഴ്സ് എ​ന്ന റീ​ട്ടെ​യി​ൽ ശൃം​ഖ​ല ഈ​യി​ടെ പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഏ​താ​നും ദ​ശ​കം മു​ന്പ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ചി​ല്ല​റ​വ്യാ​പാ​ര ശൃം​ഖ​ല​യാ​യി​രു​ന്നു സി​യേ​ഴ്സ്.

ഒ​രു​ല​ക്ഷം കോ​ടി ഡോ​ള​റി​ന​ടു​ത്ത് വി​പ​ണി​മൂ​ല്യ​മു​ള്ള ആ​മ​സോ​ണി​ന്‍റെ സ്ഥാ​പ​ക​ൻ ഇ​തേ​പ്പ​റ്റി പ​റ​ഞ്ഞ​ത് ഇ​താ​ണ്: “ആ​മ​സോ​ണും ത​ക​രാ​ൻ​വ​യ്യാ​ത്ത​ത്ര വ​ലു​ത​ല്ല. ഞാ​ൻ പ​റ​യു​ന്നു, ഒ​രു​നാ​ൾ ആ​മ​സോ​ൺ പ​രാ​ജ​യ​പ്പെ​ടും. ആ​മ​സോ​ൺ പാ​പ്പ​രാ​കും. വ​ലി​യ ക​ന്പ​നി​ക​ളെ നോ​ക്കു​ക. മു​പ്പ​തു​വ​ർ​ഷ​ത്തി​ൽ അ​ല്​പം കൂ​ടു​ത​ലേ അ​വ​യ്ക്ക് ആ​യു​സു​ള്ളൂ. നൂ​റു​ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ ഇ​ല്ല.’’


ത​ക​ർ​ച്ച ഒ​ഴി​വാ​ക്കാ​ൻ ക​ന്പ​നി ചെ​യ്യേ​ണ്ട കാ​ര്യ​വും ബെ​സോ​സ് പ​റ​ഞ്ഞു: ഉ​പ​യോ​ക്താ​വി​നെ മാ​ത്രം ശ്ര​ദ്ധി​ക്കു​ക. ക​ന്പ​നി ഉ​ള്ളി​ലേ​ക്കു നോ​ക്കു​ന്ന അ​ബ​ദ്ധം ഒ​ഴി​വാ​ക്കു​ക. ഉ​പ​യോ​ക്താ​വി​നു പ​ക​രം ക​ന്പ​നി​യെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന ദി​വ​സം അ​ന്ത്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചി​രി​ക്കും. ആ ​ദി​വ​സം എ​ത്ര അ​ക​ലെ​യാ​ക്കാ​മോ അ​ത്ര​യും ആ​യു​സ് നീ​ട്ടി​ക്കി​ട്ടും.’’’’ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്പ​ന്ന വ്യ​ക്തി​യാ​യ ബെ​സോ​സ് പ​റ​ഞ്ഞു.

54 വ​യ​സു​ള്ള ബെ​സോ​സി​ന്‍റെ സ​ന്പ​ത്ത് 15,100 കോ​ടി ഡോ​ള​ർ (10.91 ല​ക്ഷം കോ​ടി രൂ​പ) വ​രും. ഇ​ന്ത്യ​യു​ടെ പ്ര​ത്യ​ക്ഷ​നി​കു​തി​വ​രു​മാ​ന​ത്തോ​ളം വ​രു​ന്ന തു​ക​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.