ജിഎസ്ടി റിട്ടേൺ ഏപ്രിലിൽ ലളിതമാക്കും
ജിഎസ്ടി റിട്ടേൺ ഏപ്രിലിൽ ലളിതമാക്കും
Wednesday, December 5, 2018 12:30 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ച​​​​ര​​​​ക്കു സേ​​​​വ​​​​ന നി​​​​കു​​​​തി(​​ജി​​​​എ​​​​സ്ടി)​​​​ക്കു ല​​​​ളി​​​​ത​​​​മാ​​​​യ റി​​​​ട്ടേ​​​​ൺ ഫോം ​​​​ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന‌ി​​​​നു ന​​​​ട​​​​പ്പാ​​​​ക്കും. കേ​​​​ന്ദ്ര റ​​​​വ​​​​ന്യൂ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ജ​​​​യ് ഭൂ​​​​ഷ​​​​ൺ പാ​​​​ണ്ഡേ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണി​​​​ത്.ജി​​​​എ​​​​സ്ടി ഇ​​​​ന​​​​ത്തി​​​​ൽ ന​​​​വം​​​​ബ​​​​ർ വ​​​​രെ 7.76 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ച്ചു. മാ​​​​ർ​​​​ച്ച് 31 വ​​​​രെ​​​​യു​​​​ള്ള 12 മാ​​​​സ​​​​ത്തേ​​​​ക്ക് 13.48 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. മാ​​​​സം 1.12 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ ല​​​​ഭി​​​​ച്ചാ​​​​ലേ ല​​​​ക്ഷ്യം നേ​​​​ടൂ.

ഇ​​​​തു​​​​വ​​​​രെ ഇ​​​​ക്കൊല്ലം രണ്ടു മാ‌​​​​സ‌ം മാ​​​​ത്ര​​​​മേ ജി​​​​എ​​​​സ്ടി പി​​​​രി​​​​വ് ഒ​​​​രു ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലാ​​​​യി​​​​ട്ടു​​​​ള്ളൂ. ഏ​​​​പ്രി​​​​ലി​​​​ലും ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ലു​​​​മാ​​​​ണ​​​​ത്. ന​​​​വം​​​​ബ​​​​റി​​​​ൽ 97,637 കോ​​​​ടി രൂ​​​​പ​​​​യേ ല​​​​ഭി​​​​ച്ചു​​​​ള്ളൂ.


ഇ​​​​പ്പോ​​​​ൾ ഉ​​​​ള്ള ജി​​​​എ‌​​​​സ്ടി​​​​ആ​​​​ർ 3ബി​​​​ക്കും ജി​​​​എ​​​​സ്ടി ആ​​​​ർ 1നും ​​​​പ​​​​ക​​​​ര​​​​മു​​​​ള്ള സ​​​​ഹ​​​​ജ്, സു​​​​ഗം ഫോ​​​​മു​​​​ക​​​​ളു​​​​ടെ ക​​​​ര​​​​ടു​​​​രൂ​​​​പം സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സി​​​​ന്‍റെ (സി​​​​ബി​​​​ഐ​​​​സി) വെ​​​​ബ്സൈ​​​​റ്റി​​​​ൽ ‌പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.