വ്യാജപ്രചാരണം: വാട്സ് ആപ് അധികൃതരുമായി കൂടിക്കാഴ്ച
Saturday, December 8, 2018 12:48 AM IST
ന്യൂ​​​ഡ​​​ൽ‌​​​ഹി: വാ​​​ട്സ്ആ​​പ്പി​​​ലൂ​​​ടെ​​​യു​​​ള്ള വ്യാ​​​ജ​​​വാ​​​ർ‌​​​ത്ത​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ടം വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര​​​ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വാ​​​ട്സ്ആ​​​പ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ വൃ​​​ത്ത​​​ങ്ങ​​​ളാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണം ത​​​ട​​​യാ​​​ൻ‌ ശ്ര​​​മി​​​ക്കു​​​മെ​​​ന്നും എ​​​ന്നാ​​​ൽ, സ​​​ന്ദേ​​​സ​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ടം വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്നും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ വാ​​​ട്സ് ആ​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ‌ അ​​​റി​​​യി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ സം​​​ഗ്ര​​​ഹ​​​വും ഉ​​​റ​​​വി​​​ട​​​വും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ത​​​ങ്ങ​​​ളു​​​ടെ പ്ര​​​ഖ്യാ​​​പി​​​ത ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു ത​​​ട​​​യി​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും വാ​​​ട്സ്ആ​​പ്പ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് വാ​​​ട്സ്ആ​​​പ്പ് അ​​​ടു​​​ത്തി​​​ടെ വ്യാ​​​ജ​​വാ​​ർ​​ത്ത​​ക​​ൾ​​ക്കെ​​തി​​രേ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും പ​​​ര​​​സ്യ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​ പു​​​റ​​​മേ വാ​​​ട്സ്ആ​​​പ്പി​​​ലൂ​​​ടെ ഒ​​​രേ സ​​​മ​​​യം അ​​​നേ​​​കം കോ​​​ൺ​​​ടാ​​​ക്ടു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​നും ക​​​ന്പ​​​നി നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.