ബാ​ങ്കു​ക​ളു​ടെ നി​യ​ന്ത്ര​ണം നീ​ക്കാ​തെ റി​സ​ർ​വ് ബാ​ങ്ക്
Saturday, December 8, 2018 12:48 AM IST
മും​ബൈ: കി​ട്ടാ​ക്ക​ടം കൂ​ടി​യ​തു മൂ​ലം ത്വ​രി​ത തി​രു​ത്ത​ൽ പ​രി​പാ​ടി (പി​സി​എ)​യി​ൽ പെ​ടു​ത്തി​യ ബാ​ങ്കു​ക​ൾ​ക്കു വി​ടു​ത​ൽ ന​ല്കാ​ൻ ധൃ​തി​യി​ല്ലെ​ന്നു റി​സ​ർ​വ് ബാ​ങ്ക്. അ​വ​യെ വേ​ഗം നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് ഫോ​ർ ഫി​നാ​ൻ​ഷ്യ​ൽ സൂ​പ്പ​ർ​വി​ഷ​ൻ (ബി​എ​ഫ്എ​സ്) ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നു റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ബി​എ​ഫ്എ​സ് അ​തു ച​ർ​ച്ച ചെ​യ്തി​ല്ല. ബാ​ങ്കു​ക​ളു​ടെ ത്രൈ​മാ​സ ഫ​ല​ങ്ങ​ളു​ടെ വി​ശ​ക​ല​ന​മേ ന​ട​ത്തി​യു​ള്ളൂ.


11 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളാ​ണു പി​സി​എ​യി​ലു​ള്ള​ത്. ഇ​വ​യ്ക്കു പു​തി​യ വാ​യ്പ അ​നു​വ​ദി​ക്കാ​നോ പു​തി​യ ശാ​ഖ​തു​റ​ക്കാ​നോ പ​റ്റി​ല്ല. ഇ​തു​മൂ​ല​മാ​ണു രാ​ജ്യ​ത്തു വാ​യ്പ വ​ർ​ധി​ക്കാ​ത്ത​തെ​ന്നു ഗ​വ​ൺ​മെ​ന്‍റ് പ​റ​യു​ന്നു. പ​ക്ഷേ വാ​യ്പ ആ​വ​ശ്യ​ത്തി​നു വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണു റി​സ​ർ​വ് ബാ​ങ്ക് പ​റ​യു​ന്ന​ത്. റി​സ​ർ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഈ 14-​നു ചേ​രു​ന്പോ​ൾ സ​ർ​ക്കാ​ർ നോ​മി​നി​ക​ൾ ഇ​തു വി​ഷ​യ​മാ​ക്കാ​ൻ ഇ​ട​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.