റോയൽ എൻഫീൽഡിന്റെ പുതിയ രണ്ടു മോഡലുകൾ വിപണിയിൽ
Tuesday, December 11, 2018 1:14 AM IST
കൊച്ചി: റോയൽ എൻഫീൽഡ് ഏറ്റവും പുതിയ മോഡലായ ട്വിൻസ് മോട്ടോർസൈക്കിൾസ് കൊച്ചിയിൽ അവതരിപ്പിച്ചു. ഇന്റർസെപ്റ്റർ ഐഎന്ററി 650, കോണ്ടിനെന്റൽ ജിറ്റി 650 എന്നീ വാഹനങ്ങളുടെ വില യഥാക്രമം 233,878, 248,878 രൂപയാണ്.
സ്റ്റേറ്റ് ഓഫ് ദ് ആർട്ട് എയർ കൂൾഡ് 650 സിസി എൻജിനാണ് വാഹനങ്ങൾക്കുള്ളത്. 47 ഹോഴ്സ്പവറാണ് എൻജിന്റെ ശേഷി. രണ്ടു വാഹനങ്ങൾക്കും മൂന്നു വർഷത്തെ വാറണ്ടിയും റോഡ് സൈഡ് അസിസ്റ്റൻസും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.