ഓഹരികളും രൂപയും വീണു; ഇന്നും വീഴാം
Tuesday, December 11, 2018 1:14 AM IST
മും​ബൈ: ആ​ഗോ​ള വ​ള​ർ​ച്ച​യെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി കി​ട്ടു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളും ഓ​ഹ​രി സൂ​ചി​ക​ക​ൾ​ക്കും രൂ​പ​യ്ക്കും തി​രി​ച്ച​ടി​യാ​യി. ക​ന്പോ​ള​ങ്ങ​ൾ ക്ലോ​സ് ചെ​യ്ത​ശേ​ഷ​മാ​ണു റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഡോ. ​ഉ​ർ​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി അ​റി​വാ​യ​ത്. ഇ​ന്ന​ത്തെ വ്യാ​പാ​ര​ത്തി​ൽ അ​തു പ്ര​തി​ഫ​ലി​ക്കും.
ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 713.53 പോ​യി​ന്‍റും (ര​ണ്ടു ശ​ത​മാ​നം) ഇ​ടി​ഞ്ഞു. നി​ഫ്റ്റി 205.25 പോ​യി​ന്‍റ് (1.93 ശ​ത​മാ​നം) താ​ഴോ​ട്ടു​പോ​യി. സെ​ൻ​സെ​ക്സ് 35,000നു ​താ​ഴെ​യെ​ത്തി 34,959.72-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 10,500-ന്‍റെ താ​ങ്ങും ഭേ​ദി​ച്ച് 10,488.45-ൽ ​ക്ലോ​സ് ചെ​യ്തു.


ഡോ​ള​റി​ന് ഇ​ന്ന​ലെ 54 പൈ​സ കൂ​ടി. 71.34 രൂ​പ​യി​ലാ​ണു ക്ലോ​സിം​ഗ്.ഇ​ന്നു രൂ​പ​യും ഓ​ഹ​രി​ക​ളും കൂ​ടു​ത​ൽ വ​ലി​യ ഇ​ടി​വി​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​ദേ​ശ​നാ​ണ്യ അ​വ​ധി​ക്ക​ച്ച​വ​ട​ത്തി​ൽ ഡോ​ള​റി​ന് ഇ​ന്നേ​ക്കു​ള്ള നി​ര​ക്ക് 72.16 രൂ​പ മു​ത​ൽ 73.24 രൂ​പ വ​രെ​യാ​യാ​ണു കാ​ണു​ന്ന​ത്. ഡോ​ള​റി​ന് ഇ​ന്ന​ത്തേ​ക്കാ​ൾ ഒ​ന്നോ ര​ണ്ടോ രൂ​പ വ​ർ​ധി​ച്ചാ​ൽ അ​ദ്ഭു​ത​മി​ല്ലെ​ന്ന​ർ​ഥം.

സിം​ഗ​പ്പൂ​ർ എ​ക്സ്ചേ​ഞ്ചി​ൽ നി​ഫ്റ്റി അ​വ​ധി വ്യാ​പാ​ര​ത്തി​ൽ 150 പോ​യി​ന്‍റി​ലേ​റെ താ​ണി​ട്ടുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ബി​ജെ​പി​ക്ക് എ​തി​രാ​യാ​ൽ ത​ക​ർ​ച്ച അ​തി​ലും വ​ലു​താ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.