ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റുകൾക്ക് പുരസ്കാരം
Wednesday, December 12, 2018 1:07 AM IST
കൊ​ച്ചി: കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി​യു​ടെ(​സി​ഐ​ഐ) 2018ലെ ​മി​ക​ച്ച പാ​രി​സ്ഥി​തി​ക, ആ​രോ​ഗ്യ സു​ര​ക്ഷാ രീ​തി​ക​ൾ​ക്കു​ള്ള (ഇ​എ​ച്ച്എ​സ്) അ​വാ​ർ​ഡു​ക​ൾ ഹാ​രി​സ​ണ്‍സ് മ​ല​യാ​ളം ലി​മി​റ്റ​ഡ് സ്വ​ന്ത​മാ​ക്കി. ആ​കെ എ​ട്ട് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് എ​ച്ച്എം​എ​ൽ നേ​ടി​യ​ത്. വെ​ന്‍റ്‌​വ​ർ​ത്ത്, ലോ​ക്ഹാ​ർ​ട്ട്, മൂ​ങ്ക​ളാ​ർ, വ​ല്ലാ​ർ​ഡി, പ​ട്ടു​മ​ലൈ തു​ട​ങ്ങി​യ എ​സ്റ്റേ​റ്റു​ക​ളി​ലെ തേ​യി​ല ഫാ​ക്ട​റി​ക​ളും കു​ന്പ​ഴ, മൂ​പ്ലി, നാ​ഗ​മ​ലൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​ബ​ർ ഫാ​ക്ട​റി​ക​ളു​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്.


തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​മാ​ണ് സി​ഐ​ഐ യു​ടെ ഇ​എ​ച്ച്എ​സ് അം​ഗീ​കാ​രം ഹാ​രി​സ​ണ്‍ മ​ല​യാ​ളം എ​സ്റ്റേ​റ്റു​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം എ​ച്ച്എം​എ​ല്ലി​ന്‍റെ കു​ന്പ​ഴ​യി​ലു​ള്ള സെ​ൻ​ട്രി​ഫ്യൂ​ജ് ലാ​റ്റ​ക്സ് ഫാ​ക്ട​റി​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.