ഈ വർഷം ബ്ലോക്ക് ചെയ്തത് 2,388 യുആർഎലുകൾ
Thursday, December 13, 2018 1:46 AM IST
ന്യൂ​ഡ​ൽ​ഹി: 2018ൽ ​ഇ​തു​വ​രെ 2,388 സോ​ഷ്യ​ൽ മീ​ഡി​യ യു​ആ​ർ​എ​ലു​ക​ൾ (യൂ​ണി​ഫോം റി​സോ​ഴ്സ് ലൊ​ക്കേ​റ്റേ​ഴ്സ്) ബ്ലോ​ക്ക് ചെ​യ്യു​ക​യോ നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി സ​ഹ​മ​ന്ത്രി എ​സ്.​എ​സ്. അ​ലു​വാ​ലി​യ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​യി​ലാ​ണ് ഇ​ത്ര​യ​ധി​കം യു​ആ​ർ​എ​ലു​ക​ൾ നീ​ക്കം ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 1,329 ആ​യി​രു​ന്നു. 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 2,423ഉം, 3,137​ഉം പേ​ർ ഐ​ടി ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.