15,779 ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു
Thursday, December 13, 2018 1:46 AM IST
ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 15,779 ഇ​ന്ത്യ​ൻ വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രി ര​വി ശ​ങ്ക​ർ പ്ര​സാ​ദ് ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു.
ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍സ് ടീ​മി​ന്‍റെ (സി​ഇ​ആ​ർ​ടി-​ഇ​ൻ) ക​ണ​ക്ക​നു​സ​രി​ച്ച് 2016, 2017 വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 33,147ഉം 30,067​ഉം വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
രാ​ജ്യ​ത്ത് സൈ​ബ​ർ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് ഈ ​വ​ർ​ഷം എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.