ഇഷാ അംബാനി ആനന്ദ് പിരാമലിനു സ്വന്തം
Thursday, December 13, 2018 1:46 AM IST
മും​ബൈ: ഇ​ന്ത്യ​യിലെ അതിസന്പന്നൻ മു​കേ​ഷ് അം​ബാ​നി​യു​ടെ​യും നി​ത അം​ബാ​നി​യു​ടെ​യും മ​ക​ൾ ഇ​ഷാ അം​ബാ​നി​യും വ്യ​വ​സാ​യ​പ്ര​മു​ഖ​ൻ അ​ജ​യ് പി​രാ​മ​ലി​ന്‍റെ മ​ക​ൻ ആ​ന​ന്ദ് പി​രാ​മ​ലും വി​വാ​ഹി​ത​രാ​യി. ഏ​റെ നാ​ള​ത്തെ സൗ​ഹൃ​ദ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ണ്ടാ​യി​രു​ന്നു. പോ​പ് ഗാ​യിക ബി​യോ​ൺ​സും ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​നും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. അം​ബാ​നി​യു​ടെ മും​ബൈ​യി​ലെ വ​സ​തി​യാ​യ ആ​ന്‍റി​ലിയ​യി​ലാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​ർ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

7,000 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് വി​വാ​ഹ​മെ​ന്ന് റി​പ്പോ​ർ​ട്ടു​കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.