വ്യവസായവളർച്ച കൂടി, വിലക്കയറ്റം ചുരുങ്ങി
Thursday, December 13, 2018 1:46 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​ക്‌​ടോ​ബ​റി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക (ഐ​ഐ​പി)​യു​ടെ വ​ള​ർ​ച്ച​യി​ൽ കു​തി​പ്പ്. ന​വം​ബ​റി​ൽ ചി​ല്ല​റ വി​ല​ക്ക​യ​റ്റ​ത്തി​ൽ വ​ലി​യ കു​റ​വ്.

വ്യ​വ​സാ​യ​വ​ള​ർ​ച്ച 8.1 ശ​ത​മാ​ന​മാ​ണ്. സെ​പ്റ്റം​ബ​റി​ൽ 4.5 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണി​ത്. പ്ര​തീ​ക്ഷ​യി​ലും കൂ​ടു​ത​ലു​മാ​ണ്.
ഫാ​ക്‌​ട​റി ഉ​ത്പാ​ദ​നം 7.9 ശ​ത​മാ​നം വ​ള​ർ​ന്നു. ത​ലേ​ മാ​സം 4.6 ശ​ത​മാ​ന​മാ​യി​രു​ന്നു. യ​ന്ത്ര​നി​ർ​മാ​ണ​ത്തി​ലെ വ​ള​ർ​ച്ച 16.8 ശ​ത​മാ​ന​മാ​യി. ത​ലേ​ മാ​സം 5.8 ശ​ത​മാ​നം മാ​ത്രം. അ​ടി​സ്ഥാ​ന​സൗ​ക​ര്യ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 8.7 ശ​ത​മാ​ന​മു​ണ്ട് വ​ള​ർ​ച്ച. വൈ​ദ്യു​തോ​ത്പാ​ദ​നം 10.8 ശ​ത​മാ​നം കൂ​ടി. ഖ​ന​ന വ​ള​ർ​ച്ച ഏ​ഴു​ ശ​ത​മാ​ന​മു​ണ്ട്.

ഒ​ക്‌​ടോ​ബ​റി​ലെ ക​ണ​ക്ക് വ​ള​രെ മെ​ച്ച​മാ​ണെ​ങ്കി​ലും ന​വം​ബ​റി​ൽ സ്ഥി​തി മോ​ശ​മാ​കാ​നി​ട​യു​ണ്ട്. ന​വം​ബ​റി​ൽ വി​മാ​ന നി​ർ​മാ​താ​ക്ക​ൾ ഉ​ത്പാ​ദ​നം 20 ശ​ത​മാ​നം കു​റ​ച്ച​താ​ണ് കാ​ര​ണം.ചി​ല്ല​റ​വി​ല ആ​ധാ​ര​മാ​ക്കി​യു​ള്ള ന​വം​ബ​റി​ലെ വി​ല​ക്ക​യ​റ്റം 2.33 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ത​ലേ​ മാ​സം 3.38ഉം ​ത​ലേ​വ​ർ​ഷം ന​വം​ബ​റി​ൽ 4.38ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു.


ത​ലേ​ വർഷം ഉ​യ​ർ​ന്നു​നി​ന്നി​രു​ന്ന ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം മാ​റി​യ​താ​ണ് പ്ര​ധാ​ന കാ​ര​ണം. ത​ലേ ന​വം​ബ​റി​ൽ ഭ​ക്ഷ്യ​വി​ല​ക​ൾ 4.35 ശ​ത​മാ​നം കൂ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ ഭ​ക്ഷ്യ​വി​ല 2.61 ശ​ത​മാ​നം കു​റ​യു​ക​യാ​ണു ചെ​യ്ത​ത്.

പ​ച്ച​ക്ക​റി​ക​ൾ​ക്ക് 15.59 ശ​ത​മാ​ന​വും പ​യർവ​ർ​ഗ​ങ്ങ​ൾ​ക്കും പ​ഞ്ച​സാ​ര​യ്ക്കും 9.2 ശ​ത​മാ​നം വീ​ത​വും വി​ല​യി​ടി​ഞ്ഞു. ഇ​ന്ധ​നം, വൈ​ദ്യു​തി, ഹൗ​സിം​ഗ്, ആ​രോ​ഗ്യ​സേ​വ​നം തു​ട​ങ്ങി​യ​വ​യു​ടെ വി​ല​ക്ക​യ​റ്റം അ​ഞ്ചു​ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. ഭ​ക്ഷ്യ-​ഇ​ന്‍റ്ധ​ന വി​ല​ക​ൾ ഒ​ഴി​വാ​ക്കി​യു​ള്ള കാ​ത​ൽ വി​ല​ക്ക​യ​റ്റം 5.8 ശ​ത​മാ​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.