പെട്രോൾ ബിസിനസ് നഷ്ട​ക്ക​ച്ചവടം: പ​ന്പു​ട​മ​ക​ൾ
Thursday, December 13, 2018 1:46 AM IST
കൊ​​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഉ​​ൾ​​​പ്പെ​​​ടെ കൂ​​​ടു​​​ത​​​ൽ പെ​​​ട്രോ​​​ൾ പ​​​ന്പു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി എണ്ണക്ക​​​ന്പ​​​നി​​​ക​​​ൾ മു​​​ന്നോ​​​ട്ടു പോ​​​ക​​​വേ ന​​​ഷ്ട​​​ക്ക​​​ണ​​​ക്കു​​​മാ​​​യി പ​​​ന്പു​​​ട​​​മ​​​ക​​​ൾ രം​​​ഗ​​​ത്ത്. 40 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ന്പു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യ ന​​​ഷ്ടം 14 കോ​​​ടി രൂ​​​പ​​​യു​​​ടേ​​​താ​​​ണെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. ദി​​വ​​സ​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​​യി​​ൽ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ഉ​​ണ്ടാ​​കു​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ഷ്ട​​​ത്തി​​​ന്‍റെ തോ​​​ത് ഇ​​​ത്ര​​​യ​​​ധി​​​കം വ​​​ർ​​​ധി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം പ​​​ന്പു​​​ക​​​ളു​​ണ്ട്. ഇ​​​തി​​​ൽ അ​​​റു​​​ന്നൂ​​​റോ​​​ളം എ​​ണ്ണം ന​​​ഷ്ട​​​ത്തി​​​ലാ​​​ണെ​​​ന്നും ഈ ​​​പ​​​ന്പു​​​ക​​​ൾ നി​​ർ​​ത്താ​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നറി​​​യി​​​ച്ചി​​​ട്ടും എണ്ണക്ക​​​ന്പ​​​നി​​​ക​​​ൾ സ​​​മ്മ​​​തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണു കേ​​​ര​​​ള​​​ത്തി​​​ൽ​​​ മാ​​​ത്രം 1700ല​​​ധി​​​കം പ​​​ന്പു​​​ക​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി സ്ഥാ​​​പി​​​ക്കാ​​ൻ പൊ​​​തു​​​മേ​​​ഖ​​​ല എ​​​ണ്ണ​​ക്ക​​​ന്പ​​​നി​​​ക​​​ളാ​​​യ ഐ​​​ഒ​​​സി, ബി​​​പി​​​സി​​​എ​​​ൽ, എ​​​ച്ച്പി എ​​ന്നി​​വ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ എ​​​ഴു​​​ന്നൂ​​​റി​​​ല​​​ധി​​​ക​​വും ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ്. എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ൾ ഇ​​തി​​നാ​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.


പെ​​​ട്രോ​​​ൾ ലി​​​റ്റ​​​റി​​​ന് 3.43 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 2.40 രൂ​​​പ​​​യു​​​മാ​​​ണ് എ​​​ണ്ണ​​ക്ക​​​ന്പ​​​നി​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ. ഒ​​​രു പ​​​ന്പി​​​ൽ ദി​​​വ​​​സേ​​​ന ശ​​​രാ​​​ശ​​​രി 3,300 ലി​​​റ്റ​​​ർ ഇ​​​ന്ധ​​​ന​​​മാ​​​ണു ചെ​​​ല​​​വാ​​​കു​​​ന്ന​​ത്. ഇ​​​തി​​​ൽ​​​ 2,000 ലി​​​റ്റ​​​ർ ഡീ​​​സ​​​ലും 1,300 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളു​​​മാ​​​ണ്. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ശ​​​ന്പ​​​ളം വൈ​​ദ്യു​​തി, ജ​​ന​​റേ​​റ്റ​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ ശ​​​രാ​​​ശ​​​രി ചെ​​​ല​​​വ് 3,000 മു​​​ത​​​ൽ 4,000 രൂ​​​പ​​​വ​​​രെ​ വ​​രും.

ദൈനംദിന ചെ​​​ല​​​വു​​​ക​​​ൾ​​​ക്കു പോ​​ലും ​ക​​മ്മീ​​ഷ​​ൻ തി​​​ക​​​യു​​​ന്നി​​​ല്ലെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​റ​​യു​​​ന്നു.
പു​​​തി​​​യൊ​​​രു പ​​​ന്പ് സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ൽ എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടും​​​കൂ​​​ടി​​​യ 30 മു​​​ത​​​ൽ 35 സെ​​​ന്‍റ് സ്ഥ​​​ലം ആ​​​വ​​​ശ്യ​​​മാ​​​ണ്. ഈ ​​​സ്ഥ​​​ല​​​ത്തി​​​ന്‍റെ മ​​​തി​​​പ്പു​​​വി​​​ല ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ക​​​ദേ​​​ശം ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു കോ​​​ടി രൂ​​​പ മു​​​ത​​​ൽമു​​​ട​​​ക്ക് പു​​​തി​​​യ പന്പു​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യി ​വ​​​രും. വ​​​ർ​​​ഷ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടാ​​​ലും ക​​​ന്പ​​​നി​​​ക​​​ൾ ന​​​ല്​​​കു​​​ന്ന ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി പ​​​ന്പു​​​ക​​​ൾ മു​​​ന്നോ​​​ട്ടു​ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​വി​​ല്ല. ഇ​​​ന്ധ​​​നവി​​​ല ദി​​​നം​​​പ്ര​​​തി കു​​​റ​​​യു​​​ന്ന​​​തു ന​​​ഷ​​്ട​​​ത്തി​​​ന്‍റെ തോ​​​ത് ഉ​​​യ​​​ർ​​​ത്തു​​മെ​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​റ​​യു​​​ന്നു.


റോ​​​ബി​​​ൻ ജോ​​​ർ​​​ജ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.