ഓഹരികൾ കുതിച്ചു
Thursday, December 13, 2018 1:46 AM IST
മും​ബൈ: പു​തി​യ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ്ഥാ​ന​മേ​റ്റ ദി​വ​സം ഓ​ഹ​രി​ക​ന്പോ​ളം ആ​ഹ്ലാ​ദ​പൂ​ർ​വം പ്ര​തി​ക​രി​ച്ചു. മു​ൻ സാ​ന്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി ശ​ക്തി​കാ​ന്ത ദാ​സ് ഗ​വ​ർ​ണ​റാ​യ​തോ​ടെ ഗ​വ​ൺ​മെ​ന്‍റും ബാ​ങ്കും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം അ​വ​സാ​നി​ക്കു​മെ​ന്ന​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. 11 പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​യ​യ്ക്കു​മെ​ന്നും ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കും പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​യു​ണ്ടാ​കു​മെ​ന്നും ക​ന്പോ​ളം പ്ര​തീ​ക്ഷി​ക്കു​ന്നു.


ഇ​ന്ന​ലെ തു​ട​ക്കം​മു​ത​ൽ ഓ​ഹ​രി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി. സെ​ൻ​സെ​ക്സ് 1.79 ശ​ത​മാ​നം (629.06 പോ​യി​ന്‍റ്) ഉ​യ​ർ​ന്ന് 35,779.07 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി​യും 1.79 ശ​ത​മാ​നം (188.45 പോ​യി​ന്‍റ്) ക​യ​റി 10,737.6 ൽ ​അ​വ​സാ​നി​ച്ചു. ഹീ​റോ മോ​ട്ടോ​കോ​ർ​പ് 7.01 ശ​ത​മാ​ന​വും ഭാ​ര​തി എ​യ​ർ​ടെ​ൽ 6.69 ശ​ത​മാ​ന​വും യെ​സ് ബാ​ങ്ക് 5.3 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു. ക​ട​ബാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ക​ന്പ​നി​ക​ൾ നേ​ട്ട​മു​ണ്ടാ​ക്കി. ബാ​ങ്കു​ക​ൾ ക​ർ​ക്ക​ശ സ്വ​ഭാ​വം മാ​റ്റും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.