ടാറ്റാ മോട്ടോഴ്സിന്‍റെ വാഹനങ്ങൾക്കു വില കൂടും
Friday, December 14, 2018 12:51 AM IST
മും​ബൈ: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല കൂ​ടും. തി​യാ​ഗോ മു​ത​ലു​ള്ള മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും വി​ല ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഉ​യ​ർ​ത്തു​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​റി​യി​ച്ചു. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​ർ​ന്ന​താ​ണ് വി​ല ഉ​യ​ർ​ത്താ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് പാ​സ​ഞ്ച​ർ വെ​ഹി​ക്കി​ൾ ബി​സി​ന​സ് പ്ര​സി​ഡ​ന്‍റ് മാ​യ​ൻ പ​രീ​ക് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.