ടൂ​റി​സം മേ​ഖ​ലയിൽ ഉണർവ്; വി​ദേ​ശ വി​നോ​ദസ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി
Friday, December 14, 2018 12:51 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ദു​​ര​​ന്ത​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് നി​​​ശ്ച​​​ല​​​മാ​​​യ സം​​​സ്ഥാ​​​ന​​​ത്തെ ടൂ​​​റി​​​സം മേ​​​ഖ​​​ല വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​കു​​​ന്നു. യു​​​കെ​​​യി​​​ൽ​​നി​​​ന്ന് വി​​​നോ​​​ദസ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി ര​​​ണ്ടു ചാ​​​ർ​​​ട്ടേ​​​​​​ഡ് ഫ്ലൈറ്റു​​​ക​​​ൾ ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ഇ​​​ന്നു ഒ​​​രു ഫ്ലൈ​​​റ്റ് കൂ​​​ടി എ​​​ത്തും. ക​​​പ്പ​​​ൽ മാ​​​ർ​​​ഗ​​​വും വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​യി​​രു​​ന്നു. എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര ​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് എ​​​ത്തി​​​യ സ​​​ഞ്ചാ​​​രി​​​ക​​​ൾ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണ് ന​​​ട​​​ത്തു​​​ക.

പ്ര​​​ള​​​യ​​​ത്തി​​​നു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് വി​​​ദേ​​​ശ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ലി​​​യ സം​​​ഘം എ​​​ത്തു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ള​​​യം വി​​​ദേ​​​ശ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ഇ​​​ടം നേ​​​ടി​​​യ​​​പ്പോ​​​ൾ ഏ​​​റ്റ​​​വും ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ച്ച​​​ത് ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ‍യാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളും യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു എ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ചാ​​ര​​​ണ​​​മാ​​​ണു​​ണ്ടാ​​യ​​ത്. ഓ​​​ണം സീ​​​സ​​​ണി​​​ലെ ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യം വ​​​ൻ ന​​​ഷ്ട​​​ത്തി​​​ലാ​​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള മൂ​​​ന്നു മാ​​​സം കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ വി​​​ദേ​​​ശ വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണ​​ത്തി​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​ണ്ടാ​​യി. പ്ര​​​ള​​​യ​​​ത്തി​​​നു ശേ​​​ഷം ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന മാ​​​ലി​​​ന്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ പ​​​ട​​​ർ​​​ന്നു പി​​​ടി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന ഭീ​​​തി​​​യും സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വി​​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു.

ഇ​​​ന്ന​​​ലെ നെ​​​ടു​​​ന്പാ​​​ശേ​​​രി​​യി​​ൽ ര​​ണ്ടു വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി എ​​ത്തി​​യ അ​​റു​​ന്നൂ​​റോ​​ളം വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ജി​​​ല്ലാ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഊ​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണ​​മാ​​ണ് ന​​​ല്​​​കി​​യ​​ത്​. ഇ​​​ന്ന് 300 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ഒ​​​രു വി​​​മാ​​​നംകൂ​​​ടി എ​​ത്തും.


കൊ​​​ച്ചി കാ​​​യ​​​ലി​​​ൽ ബോ​​​ട്ട് യാ​​​ത്ര, ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി സ​​​ന്ദ​​​ർ​​​ശ​​​നം, മ​​​ട്ടാ​​​ഞ്ചേ​​​രി സ​​​ന്ദ​​​ർ​​​ശ​​​നം, മ​​​റൈ​​​ൻ​​ഡ്രൈ​​വ്, ബ്രോ​​​ഡ്‌​​വേ ​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വാ​​​ക്കിം​​​ഗ് ടൂ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ വൈ​​​ക്കം, കു​​​ന്പ​​​ള​​​ങ്ങി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ടൂ​​​റി​​​സം ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. കൊ​​​ച്ചി ബി​​​നാ​​​ലെ​​​യും സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യിക്ക​​​ഴി​​​ഞ്ഞു.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​രു ദി​​​വ​​​സ​​​ത്തെ ഹൗ​​​സ് ബോ​​​ട്ട് യാ​​​ത്ര​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​ണ്ടു ദി​​​വ​​​സം സം​​​ഘം ഇ​​​വി​​​ടെ ചെ​​​ല​​​വ​​​ഴി​​​ക്കും. പ്ര​​​ധാ​​​ന ഷോ​​​പ്പിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സം​​​ഘ​​​മെ​​​ത്തും. ലെ ​​​പാ​​​സേ​​​ജ് ടു ​​​ഇ​​​ന്ത്യ ടൂ​​​ർ​​​സ് ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ​​​സ് ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

"ന​​​മ്മ​​​ൾ ത​​​യാ​​​റായി' എ​​​ന്ന സ​​​ന്ദേ​​​ശം ലോ​​​ക​​​ത്തി​​​നു മു​​​ന്പി​​​ൽ എ​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ് വി​​​ദേ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വ​​​ര​​​വ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് ജി​​​ല്ലാ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ഒ​​​രു ദി​​​വ​​​സം കൂ​​​ടു​​​ത​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ ഇ​​​വി​​​ടെ ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ബി​​​നാ​​​ലെ ചെ​​​യ്യു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.