മാരുതി സുസുകിക്കു പുതിയ പ്ലാന്‍റ്
Saturday, December 15, 2018 1:06 AM IST
മും​ബൈ: മാ​രു​തി സു​സു​കിക്കു പുതിയ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ഏ​ഴ് സ്ഥ​ല​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു. ഗു​ഡ്ഗാ​വി​ലു​ള്ള പ്ലാ​ന്‍റി​ൽ​നി​ന്ന് സു​സു​കി മോ​ട്ടോ​ർ കോ​ർ​പ്പി​ന്‍റെ നി​ർ​മാ​ണ യൂ​ണി​റ്റ് ഹ​രി​യാ​ന​യി​ലേ​ക്കു മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഗു​ഡ്ഗാ​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​താ​ണ് പു​തി​യ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്.

നേ​ര​ത്തെ ഗു​ഡ്ഗാ​വി​ലെ പ്ലാ​ന്‍റി​ൽ​നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സോ​ഹ്‌​ന​യി​ൽ സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും മാ​രു​തി സു​സു​കി അ​ത് നി​ര​സി​ച്ചു. കാ​ർ ഫാ​ക്ട​റി നി​ർ​മി​ക്കാ​ൻ അ​നു‍യോ​ജ്യ​മാ​യ നി​ല​മ​ല്ല അ​തെ​ന്ന് മാ​രു​തി​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​ർ വി​ല​യി​രു​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഏ​ഴു നി​ല​ങ്ങ​ൾ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​യി​ൽ​നി​ന്ന് അ​നു​യോ​ജ്യ​മാ​യ​ത് തെ​ര​ഞ്ഞെ​ടു​ക്കാം.


പു​തി​യ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ 1,200 കോ​ടി ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 1980ലാ​ണ് ഗു​ഡ്ഗാ​വി​ലെ പ്ലാ​ന്‍റ് തു​ട​ങ്ങി​യ​ത്. മാ​രു​തി​യു​ടെ ഹ​രി​യാ​ന​യി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റാ​ണ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.